Begin typing your search above and press return to search.
exit_to_app
exit_to_app
Mamata Banerjee and Babul Supriyo
cancel
Homechevron_rightNewschevron_rightIndiachevron_rightക്രൂരയായ സ്​ത്രീക്ക്​...

ക്രൂരയായ സ്​ത്രീക്ക്​ വോട്ട്​ നൽകി; തൃണമൂൽ വിജയത്തിൽ അരിശം തീർത്ത്​ ബി.ജെ.പി എം.പി

text_fields
bookmark_border

കൊൽക്കത്ത: ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്‍റെ മൃഗീയ ഭൂരിപക്ഷത്തിൽ അമർശം രേഖപ്പെടുത്തി ബി.ജെ.പി എം.പി ബബുൾ സുപ്രിയോ. തെരഞ്ഞെടുപ്പ്​ വിജയത്തിൽ അഭിനന്ദിക്കുന്നതിന്​ പകരം കടുത്ത പ്രതികരണമായിരുന്നു​ ബബുൾ സുപ്ര​ിയോ രേഖപ്പെടുത്തിയത്​​.

ഫേസ്​ബുക്കിലൂടെയായിരുന്നു പ്രതികരണം. ബംഗാളിലെ ജനത 'ചരിത്രപരമായ തെറ്റ്​' ആവർത്തിച്ചുവെന്ന്​ പറഞ്ഞ അദ്ദേഹം തൃണമൂൽ നേതാവ്​ മമത ബാനർജിയെ 'ക്രൂരയായ സ്​ത്രീ'യെന്ന്​ വിശേഷിപ്പിക്കുകയും ചെയ്​തു.

'മമത ബാനർജിയെ ഞാൻ അഭിനന്ദിക്കില്ല. ജനങ്ങളുടെ വിധിയെ മാനിക്കുന്നുവെന്ന്​ പറയാൻ ആഗ്രഹമില്ല. ബി.ജെ.പിക്ക്​ അവസരം നൽകാതിരുന്ന ബംഗാളിലെ ജനങ്ങൾ ചരിത്രപരമായ തെറ്റ്​ ചെയ്​തുവെന്ന്​ വിശ്വസിക്കുന്നു. അഴിമതിക്കാരെയും കഴിവില്ലാത്തവരെയും ആത്മാർഥതയില്ലാത്ത സർക്കാറിനെയും തെരഞ്ഞെടുത്ത്​ ​ക്രൂരയായ സ്​ത്രീയെ വീണ്ടും അധികാര​ത്തിലെത്തിച്ചു. നിയമപാലകനായ ഒരു പൗരനെന്ന നിലയിൽ ജനാധിപത്യ രാജ്യത്ത്​ ജനങ്ങൾ എടുക്കുന്ന തീരുമാനത്തെ അനുസരിക്കും. അത്രമാത്രം. കൂടുതലും ഇല്ല, കുറവും ഇല്ല' -ബബുൾ സുപ്രിയോ പറഞ്ഞു. വിവാദമായതോടെ ബബുൾ സുപ്രിയോ പോസ്റ്റ്​ പിൻവലിക്കുകയും ചെയ്​തു.


ബംഗാളിലെ വിജയത്തിൽ മമത ബാനർജിയെ അഭിനന്ദിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം രംഗത്തെത്തിയിരുന്നു. ബംഗാളിന്​ കേന്ദ്രത്തിന്‍റെ പിന്തുണ ഇനിയും തുടരുമെന്നായിരുന്നു മോദിയുടെ പ്രതികരണം.

Show Full Article
TAGS:Assembly Election 2021 Bengal election Babul Supriyo Trinamool Congress  bjp Mamata Banerjee 
News Summary - Voted For Cruel Lady BJPs Babul Supriyo On Trinamools Big Bengal Win
Next Story