Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമലിനീകരണത്തിൽ മുന്നിൽ...

മലിനീകരണത്തിൽ മുന്നിൽ ഉത്തർ പ്രദേശ്; ആദ്യ പത്തിൽ ആറും യു.പി നഗരങ്ങൾ; ക്ലീൻ സിറ്റി കേരളത്തിൽ

text_fields
bookmark_border
മലിനീകരണത്തിൽ മുന്നിൽ ഉത്തർ പ്രദേശ്; ആദ്യ പത്തിൽ ആറും യു.പി നഗരങ്ങൾ; ക്ലീൻ സിറ്റി കേരളത്തിൽ
cancel
camera_alt

ന്യൂഡൽഹി (representational image)

ന്യൂഡൽഹി: ഡൽഹിയും മീററ്റും ബംഗളൂരുവുമല്ല. ഉത്തർ പ്രദേശിലെ ഗാസിയാബാദാണ് ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരമെന്ന റിപ്പോർട്ടുമായി സെന്റർ ഫോർ ​റിസർച്ച് ആന്റ് എനർജി ആൻറ് ക്ലീൻ എയർ. വായു മലിനീകരണംകൊണ്ട് സാധാരണ ജീവിതം ദുസ്സഹമായ ഡൽഹിയേക്കാൾ രൂക്ഷമാണ് ഗാസിയാബാദിലെ സാഹചര്യമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഇന്ത്യയിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഗാസിയാബാദ്, ഹരിയാനയിലെ നോയ്ഡ, ബഹദുർഗഡ് എന്നിവക്കു പിന്നിൽ നാലാം സ്ഥാനത്താണ് രാജ്യ തലസ്ഥാനം. ഏറ്റവും മലിനീകരിക്കപ്പെട്ട പത്തു നഗരങ്ങളിൽ ആറും ഉത്തർ പ്രദേശിൽ നിന്നാണ്. മൂന്ന് നഗരങ്ങൾ ഹരിയാനയിൽ നിന്നും. ​നോയ്ഡ(രണ്ട്), ബഹദുർഗഡ് (മൂന്ന്), ഗ്രേറ്റർ നോയ്ഡ (ആറ്) എന്നിവയാണ് ഹരിയാന നഗരങ്ങൾ. ഗാസിയാബാദ്, ഹാപൂർ, സോനിപത്, മീററ്റ്, റോത്തക്, എന്നീ ഉത്തർ പ്രദേശ് നഗരങ്ങളാണ് ആദ്യ പത്തിലുള്ളവ.

ദേശീയ ശരാശരിയേക്കാൾ മുകളിലാണ് നവംബറിൽ ഈ നഗരങ്ങളുടെ അന്തരീക്ഷ നിലവാരം. അന്തരീക്ഷ മലിനീകരണം സൂചിപ്പിക്കുന്ന പി.എം 2.5 ഒരു ക്യുബിക് മീറ്ററിന് 224 മൈക്രോഗ്രാം ആണ്. നവംബറിലെ 30 ദിവസങ്ങളിലും ഈ നഗരങ്ങളിലെ വായുവിന്റെ ഗുണനിലവാരം ദേശീയ മാനദണ്ഡങ്ങൾക്ക് മുകളിലായിരുന്നു.

ക്യൂബിക് മീറ്ററിന് 215 മൈക്രോഗ്രാം ആണ് ഡൽഹിയിൽ നവംബറിലെ വായുഗുണനിലവാരം. ഒക്ടോബറിലേക്കാൾ ഇരട്ടി വരുമിത്.

ഏറ്റവും കൂടുതൽ മലിനീകരണ ഭീഷണിയുള്ള നഗരങ്ങളുള്ള സംസ്ഥാനം എന്ന റെക്കോഡ് രാജസ്ഥാനാണ്. 34ൽ ൽ 23ഉം ദേശീയ ശരാശരിയേക്കാൾ മുകളിലാണ്. ഹരിയാനയിൽ 22ഉം, ഉത്തർ പ്രദേശിൽ 14ഉം നഗരങ്ങൾ ദേശീയ ശരാശരിയേക്കാൾ മുകളിലാണ്.

ക്ലീൻ സിറ്റികൾ

അതേസമയം, മലിനീകരണം കുറഞ്ഞ ക്ലീൻ നഗരങ്ങളുടെ പട്ടികയിൽ കേരളത്തിന്റെ തലസ്ഥാന നഗരവും ഇടം പിടിച്ചു. രാജ്യത്തെ മലിനീകരണം കുറഞ്ഞ പത്ത് നഗരങ്ങളിൽ ആറും കർണാടകയിൽ നിന്നാണ്. കേരളത്തിൽ നിന്നും തിരുവനന്തപുരം ഏഴാം സ്ഥാനക്കാരായി ഇടം നേടി. മേഘാലയയിലെ ഷില്ലോങ് ആണ് രാജ്യത്തെ ഏറ്റവും മികച്ച ക്ലീൻ സിറ്റി. സിക്കിമിലെ ഗാങ്ടോക്, കർണാടകയിലെ കൊപ്പൽ, ചാമരാജ് നഗർ, തമിഴ്നാട്ടിലെ പൽകലൈപേരൂർ, കർണാടകയിലെ ശിവമൊഗ്ഗ എന്നിവക്കു പിന്നിലായി ഏഴാമതായി തിരുവനന്തപുരുമുണ്ട്.

ഏഴ് മൈക്രോഗ്രാമാണ് ഷില്ലോങിലെ പി.എം 25 ശരാശരി. തിരുവനന്തപുരത്തിന്റേത് ഒരു ക്യൂബിക് മീറ്ററിന് 20 മൈക്രോ ഗ്രാമും.

Show Full Article
TAGS:most polluted city delhi polution Ghaziabad Uttar Pradesh Thiruvanathapuram 
News Summary - Which Are India's Top 10 Polluted Cities?, Kerala in top 10 cleanest cities
Next Story