Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഹർദീപ് പുരിയെ...

‘ഹർദീപ് പുരിയെ കേന്ദ്രമന്ത്രിയാക്കാൻ ആവശ്യപ്പെട്ടതാര്?’; എപ്സ്റ്റീൻ ഫയലിൽ കുരുക്കു മുറുകുന്നു

text_fields
bookmark_border
‘ഹർദീപ് പുരിയെ കേന്ദ്രമന്ത്രിയാക്കാൻ ആവശ്യപ്പെട്ടതാര്?’; എപ്സ്റ്റീൻ ഫയലിൽ കുരുക്കു മുറുകുന്നു
cancel
camera_alt

ജയ്പൂരിലെ ഷഹീദ് സ്മാരകിൽ എപ്സ്റ്റീൻ ഫയൽസ് വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടന്ന പ്രതീകാത്മക പ്രതിഷേധത്തിനിടെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുഖംമൂടിയണിഞ്ഞ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ പ്രവർത്തകൻ, ഹ​ർ​ദീ​പ് സി​ങ് പു​രി

ന്യൂഡൽഹി: ശരാശരിയിലും താഴ്ന്ന ഒരു മുൻ നയതന്ത്ര ഉദ്യോഗസ്ഥനായ ഹർദീപ് സിങ് പുരിയെ എം.പി പോലുമാക്കുന്നതിനുമുമ്പ് കേന്ദ്ര കാബിനറ്റ് മന്ത്രിയാക്കിയത് ആര് ആവശ്യപ്പെട്ടിട്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്ന് കോൺഗ്രസ്.

അദ്ദേഹത്തിന്റെ പക്കൽ മോദിയുടെ വല്ല രഹസ്യങ്ങളുമുണ്ടോ എന്ന് തനിക്കറിയില്ലെന്നുപറഞ്ഞ കോൺഗ്രസ് വക്താവ് പവൻ ഖേര, ‘ഹർ ഹർ മോദി, ഘർ ഘർ മോദി’ എന്നതിൽ നിന്ന് ഇപ്പോൾ ‘ധർ ധർ മോദി’യായി മാറിയെന്ന് കൂട്ടിച്ചേർത്തു. ഹർദീപ് സിങ്പുരിയുടെ രാജിക്കായുള്ള മുറവിളി പാർലമെന്റിനകത്തും പുറത്തും ശക്തമാക്കുന്നതിനിടയിൽ കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ പവൻ ഖേരയാണ് ഈ ആവശ്യമുന്നയിച്ചത്.

മോദിയുടെ ‘നവരത്നങ്ങളി’ൽ ഒന്നായ കേന്ദ്ര പെട്രോളിയം മന്ത്രി, എപ്സ്റ്റീൻ ഫയലുകളുടെ കാര്യത്തിൽ പറയുന്നതെല്ലാം നുണയാണെന്ന് ഫയലുകൾ ഉദ്ധരിച്ച് പവൻ ഖേര ആരോപിച്ചു. ‘‘2014 -2016 കാലത്ത് ഒരു ഔദ്യോഗിക ചുമതലയുമില്ലാതിരുന്ന പുരി ആരുടെ നിർദേശ പ്രകാരമാണ് എപ്സ്റ്റീനെ കാണാൻ പോയത്? 2015 ജൂലൈയിൽ കേന്ദ്ര സർക്കാർ ആരംഭിച്ച ‘ഡിജിറ്റൽ ഇന്ത്യ’ പദ്ധതിയെ കുറിച്ച് അതിനും ഏഴുമാസം മുമ്പ്, മന്ത്രിസഭയിലും സർക്കാറിലുമില്ലാത്ത ഹർദീപ് സിങ് പുരി എപ്സ്റ്റീനോട് പറയുന്നുണ്ട്. ഹർദീപ് സിങ്ങിന് എങ്ങനെയാണ് ഈ വിവരം ലഭിച്ചത്?’’ -പവൻ ഖേര ചോദിച്ചു.

പശ്ചിമേഷ്യയിലെ സംഭവ വികാസങ്ങളിൽ താൻ അങ്ങേയറ്റം രോഷാകുലനാണെന്നും പുരിക്കയച്ച ഒരു മെയിലിൽ എപ്സ്റ്റീൻ പറയുന്നു. ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഇന്ത്യയിൽ വന്ന ശേഷമായിരുന്നു എപ്സ്റ്റീന്റെ ഈ രോഷ പ്രകടനം. ഹർദീപ് സിങ് പുരി വഴി മോദിയെ അറിയിക്കാൻ നമ്മുടെ പശ്ചിമേഷ്യൻ നയത്തിൽ എപ്സ്റ്റീന്റെ രോഷത്തിന് കാരണമെന്തായിരുന്നു? തുടർന്ന് 2017ൽ മോദി ഇസ്രായേലിൽ പോയി.

ഫലസ്തീനിൽ പോയതുമില്ല. ഇതേ കുറിച്ചാണ് ഇസ്രായേലിന്റെ കൂടെ നൃത്തം ചെയ്തുവെന്ന് എപ്സ്റ്റീൻ പറഞ്ഞത്. രാജ്യത്തിന്റെ വിദേശ നയം അന്നത്തെ വിദേശ മന്ത്രി സുഷമാ സ്വരാജ് ആയിരുന്നില്ല തീരുമാനിച്ചത്. സുഷമയുടെ പേരോ എസ്. ജയ്ശങ്കർ അടക്കമുള്ള അക്കാലത്തെ യു.എസിലെ ഇന്ത്യൻ അംബാസഡർമാരുടെ പേരോ എപ്സ്റ്റീൻ ഫയലിൽ ഇല്ലെന്നും പവൻ ഖേര പറഞ്ഞു.

ബ​ജ​റ്റ് ച​ര്‍ച്ച​ക്കി​ടെ രാ​ഹു​ല്‍ഗാ​ന്ധി എ​പ്സ്റ്റീ​ന്‍ ഫ​യ​ല്‍ വി​ഷ​യം ഉ​ന്ന​യി​ച്ച​തോ​ടെ പി​ന്നീ​ട് പു​രി​യു​ടെ രാ​ജി ആ​വ​ശ്യ​വു​മാ​യി പ്ര​തി​പ​ക്ഷം സ​ഭാ ന​ട​പ​ടി​ക​ൾ ത​ട​സ്സ​പ്പെ​ടു​ത്തി​യി​രു​ന്നു. പു​രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് വെ​ള്ളി​യാ​ഴ്ച ലോ​ക്സ​ഭ​യു​ടെ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ചു. ചോ​ദ്യോ​ത്ത​ര വേ​ള ത​ട​സ്സ​പ്പെ​ട്ട​തോ​ടെ ശൂ​ന്യ​വേ​ള ആ​രം​ഭി​ക്കു​ന്ന 12 മ​ണി​വ​രെ പി​രി​ഞ്ഞു. സ​ഭ വീ​ണ്ടും ആ​രം​ഭി​ച്ച​തോ​ടെ തു​ട​ർ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ച്ച് മാ​ർ​ച്ച് ഒ​മ്പ​ത് വ​രെ പി​രി​യു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. പു​രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പാ​ർ​ല​മെ​ന്റി​ന് പു​റ​ത്തും പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി.

ഹർദീപ് പുരിക്ക് കുരുക്കു മുറുകുന്നു

ന്യൂ​ഡ​ൽ​ഹി: ജ​യി​ലി​ൽ മ​രി​ച്ച അ​മേ​രി​ക്ക​ൻ ലൈം​ഗി​ക കു​റ്റ​വാ​ളി ജെ​ഫ്രി എ​പ്‍സ്റ്റീ​നു​മാ​യി കേ​ന്ദ്ര​മ​ന്ത്രി ഹ​ർ​ദീ​പ് സി​ങ് പു​രി ന​ട​ത്തി​യ കൂ​ടു​ത​ൽ സ​മ്പ​ർ​ക്ക​ങ്ങ​ൾ പു​റ​ത്ത്. 2014 ന​വം​ബ​ർ 13ന് ​ന​യ​ത​ന്ത്ര പ്ര​തി​നി​ധി ആ​യി​രി​ക്കെ പു​രി, എ​പ്സ്റ്റീ​നും ലി​ങ്ക്‌​ഡ്ഇ​ൻ സ​ഹ​സ്ഥാ​പ​ക​ൻ റീ​ഡ് ഹോ​ഫ്‍മാ​നും അ​യ​ച്ച ഇ-​മെ​യി​ലും പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്. പു​രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ വി​വ​രം എ​പ്സ്റ്റീ​ന്‍റെ മെ​യി​ലി​ൽ വ്യ​ക്ത​മാ​ണ്. ഇ​ന്ത്യ​യി​ലെ വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​പ്സ്റ്റീ​ന്‍റെ സ​ഹാ​യി​യാ​യ വ​നി​ത​ക്ക് അ​ടി​യ​ന്ത​ര​മാ​യി വി​സ ശ​രി​യാ​ക്കാ​ൻ സ​ഹാ​യി​ച്ച വി​വ​ര​വു​മു​ണ്ട്.

ഒ​ന്നി​ച്ച് കാ​പ്പി കു​ടി​ക്കാ​ൻ സ​മ​യം ചോ​ദി​ച്ച് പു​രി അ​യ​ച്ച മെ​യി​ൽ 2015ൽ ​എ​പ്സ്റ്റീ​ൻ നോ​ർ​വീ​ജി​യ​ൻ ന​യ​ത​ന്ത്ര പ്ര​തി​നി​ധി തെ​ർ​ജെ റൊ​ഡ് ലാ​ർ​സ​ന് ഫോ​ർ​വേ​ഡ് ചെ​യ്ത​തി​ന് മ​റു​പ​ടി​യാ​യി ലാ​ർ​സ​ൻ അ​യ​ച്ച പ്ര​തി​ക​ര​ണം, ‘ഇ​ന്ത്യ​ക്കാ​ര​നെ​യും പാ​മ്പി​നെ​യും ഒ​രു​മി​ച്ചു ക​ണ്ടാ​ൽ ആ​ദ്യം ഇ​ന്ത്യ​ക്കാ​ര​നെ കൊ​ല്ല​ണ​മെ​ന്നാ​ണ് പ​റ​യാ​റു​ള്ള​ത്’ എ​ന്നാ​യി​രു​ന്നു. ‘ര​ണ്ടി​നെ​യും എ​ങ്ങ​നെ വേ​ർ​തി​രി​ച്ച​റി​യും’ എ​ന്നാ​യി​രു​ന്നു എ​പ്സ്റ്റീ​ന്‍റെ മ​റു​പ​ടി.

പു​രി​യു​ടെ കൂ​ടു​ത​ൽ ഇ-​മെ​യി​ലു​ക​ൾ പു​റ​ത്തു വ​ന്ന​തോ​ടെ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി ഈ ​വി​ഷ​യം പാ​ർ​ല​മെ​ന്‍റി​ൽ പ​രാ​മ​ർ​ശി​ച്ച​ത്. അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളെ​ന്ന് പി​ന്നീ​ട് ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പു​രി പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്തു. ഹ​ർ​ദീ​പ് സി​ങ് പു​രി ന്യൂ​യോ​ർ​ക്കി​ൽ ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ൽ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി​യാ​യി​രു​ന്നു. പി​ന്നീ​ട് 2013ൽ ​വി​ദേ​ശ​കാ​ര്യ സ​ർ​വി​സി​ൽ​നി​ന്ന് വി​ര​മി​ച്ച് 2014ൽ ​ബി.​ജെ.​പി​യി​ൽ ചേ​ർ​ന്നു. എ​ൻ.​ഡി.​എ മ​ന്ത്രി​സ​ഭ​യി​ൽ സ​ഹ​മ​ന്ത്രി​യാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന് 2021ൽ ​പെ​ട്രോ​ളി​യം, പ്ര​കൃ​തി​വാ​ത​ക വ​കു​പ്പി​ന്‍റെ ചു​മ​ത​ല ന​ൽ​കി.

Show Full Article
TAGS:Hardeep Puri Epstein files Narendra Modi Donald Trump 
News Summary - 'Who asked Hardeep Puri to be made a Union Minister?'; Epstein files getting more complicated
Next Story