Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയുവതി മകളെ...

യുവതി മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; കാമുകനെ കാണാൻ ഉഡുപ്പിയിലേക്ക് പോകാനൊരുങ്ങവെയാണ് സംഭവം

text_fields
bookmark_border
Gulzar Banu
cancel
camera_alt

അറസ്റ്റിലായ ഗുൽസാർ ഭാനു

Listen to this Article

മംഗളൂരു: കാർക്കളയിൽ യുവതി മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കാർക്കള ഹിർഗാന ഗ്രാമത്തിലെ ഷെയ്ഖ് മുസ്തഫയുടെയും ഗുൽസാർ ഭാനുവിന്റെയും മകൾ അപ്സ ഭാനു ഷിഫനാജാണ് (19) മരിച്ചത്. ഗുൽസാർ ഭാനുവിനെ (45) കാർക്കള ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു.

താൻ പ്രണയിക്കുന്ന മുഹമ്മദ് സലീമിനെ കാണാൻ ഉഡുപ്പിയിലേക്ക് പോകാനൊരുങ്ങിയ ഷിഫനാജിനെ മാതാവ് തടയുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് കാർക്കള പൊലീസ് പറഞ്ഞു.

അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, മണിപ്പാൽ കെ.എം.സി ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ ശ്വാസംമുട്ടിയാണ് മരണമെന്ന് ക​ണ്ടെത്തുകയായിരുന്നു.

Show Full Article
TAGS:Murder Case Womans mangaluru Latest News 
News Summary - Woman strangles daughter to death in mangaluru
Next Story