Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2025 3:59 PM GMT Updated On
date_range 6 Nov 2025 3:59 PM GMTശിവലിംഗമുണ്ടെന്നും ക്ഷേത്രമായിരുന്നെന്നും; ഫത്തേപുർ കുടീരത്തിൽ പൂജക്ക് ശ്രമിച്ച 20 സ്ത്രീകൾക്കെതിരെ കേസ്
text_fieldsListen to this Article
ലഖ്നോ: ഫത്തേപുർ കുടീരത്തിെന്റ ഭൂമിയിൽ കാർത്തിക പൂർണിമ ദിനത്തിൽ ദീപങ്ങളുമായി പൂജ നടത്താൻ സ്ത്രീകളുടെ ശ്രമം. ബാരിക്കേഡുകൾ മറികടന്ന് സ്ത്രീകൾ അതിക്രമിച്ച് കയറുകയും പൊലീസുമായി ഏറ്റുമുട്ടുകയുംചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. നൂറ്റാണ്ടുകൾ പഴക്കമുള്ള നവാബ് അബുസമദ് കുടീര ഭൂമിയിലാണ് ബുധനാഴ്ച വൈകീട്ട് വീണ്ടും സംഘർഷമുണ്ടായത്. സംഭവത്തിൽ 20 സ്ത്രീകൾക്കെതിരെ പൊലീസ് കേസെടുത്തു.
കുടീരം ‘താക്കൂർജി’യുടെ ക്ഷേത്രമായിരുന്നുവെന്നും അവിടെ ‘ശിവലിംഗം’ ഉണ്ടെന്നും അവകാശപ്പെട്ട ഹിന്ദു വലതുപക്ഷ സംഘടന പ്രവർത്തകർ ആഗസ്റ്റ് 11ന് സ്ഥലത്ത് പ്രാർഥന നടത്താൻ അനുമതി ആവശ്യപ്പെട്ട് ബഹളംവെച്ചിരുന്നു. പുരാതന ക്ഷേത്രം തകർത്താണ് കുടീരം നിർമിച്ചതെന്ന് അവർ ആരോപിച്ചു.
അന്നത്തെ സംഘർഷത്തെത്തുടർന്ന് ജില്ല ഭരണകൂടം സ്ഥലത്ത് ബാരിക്കേഡുകൾ സ്ഥാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
Next Story


