Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅവയവ ദാനത്തിൽ സ്ത്രീകൾ...

അവയവ ദാനത്തിൽ സ്ത്രീകൾ മുന്നിൽ; സ്വീകർത്താക്കളിൽ അഞ്ചിൽ നാലും പുരുഷന്മാർ

text_fields
bookmark_border
അവയവ ദാനത്തിൽ സ്ത്രീകൾ മുന്നിൽ; സ്വീകർത്താക്കളിൽ അഞ്ചിൽ നാലും പുരുഷന്മാർ
cancel

ന്യൂ ഡൽഹി: ഇന്ത്യയിൽ അവയവങ്ങൾ ദാനം ചെയ്യുന്നതിൽ സ്ത്രീകൾ മുന്നിലെന്ന് സർക്കാർ കണക്കുകൾ. അതേസമയം, അവയവങ്ങൾ സ്വീകരിക്കുന്നതിൽ പുരുഷന്മാരാണ് മൂന്നിൽ. രാജ്യത്ത് അവയവം ദാനം ചെയ്യുന്നതിൽ അഞ്ചിൽ നാലും സ്ത്രീകളാണ്. അവയവം സ്വീകരിക്കുന്നവരിൽ അഞ്ചിൽ നാലും പുരുഷന്മാരാണ്. 1995 മുതൽ 2021 വരെയുള്ള നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്‍റ് ഓർഗനൈസേഷന്‍റെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇത് ഏകദേശം 30 വർഷത്തെ ഡാറ്റയാണ്. മുപ്പത് വർഷമായി സ്ത്രീകൾ അവയവങ്ങൾ നൽകുന്നു, പുരുഷന്മാർ സ്വീകരിക്കുന്നു.

2025 ൽ മാത്രം രാജ്യത്ത് ഏകദേശം 20,019 അവയവമാറ്റ ശസ്ത്രക്രിയകൾ നടന്നു. 2013 ൽ 5,000 ൽ താഴെയായിരുന്നു ഇത്. ട്രാൻസ്പ്ലാൻറുകളുടെ ഏകദേശം 18% മാത്രമേ മരിച്ചുപോയ ദാതാക്കളിൽ നിന്നുണ്ടാകുന്നുള്ളൂ. ബാക്കിയുള്ളവ ജീവിച്ചിരിക്കുന്ന വ്യക്തികളാണ് നൽകുന്നത്. ഇത് മിക്കപ്പോഴും കുടുംബാംഗങ്ങളായിരിക്കും നൽകുന്നത്.

വീടുകളിൽ, സ്ത്രീകളെ പലപ്പോഴും പരിചാരകരായാണ് സമൂഹം കണക്കാക്കുന്നത്. അവർ സ്വന്തം ആവശ്യങ്ങൾക്ക് പകരം കുടുംബത്തിന്റെ ആവശ്യങ്ങൾക്ക് മുൻഗണന നൽകണമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇത് പങ്കാളിക്കോ മക്കൾക്കോ ബന്ധുക്കൾക്കോ വേണ്ടി അവയവങ്ങൾ ദാനം ചെയ്യാൻ അവരെ സന്നദ്ധതരാക്കുന്നു. ഈ സന്നദ്ധതക്ക് ഒരു സാമ്പത്തിക മാനവുമുണ്ട്.

പല കുടുംബങ്ങളിലും പുരുഷന്മാരാണ് പ്രധാന വരുമാനക്കാർ. അവയവ ദാന ശസ്ത്രക്രിയക്ക് വിധേയരാകുന്നവർക്ക് ആഴ്ച്ചകൾ നീണ്ടുനിൽക്കുന്ന വിശ്രമം ആവശ്യമാണ്. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഈ കാലയളവിൽ ജോലിയിൽ നിന്ന് മാറിനിൽക്കുന്നത് സാമ്പത്തികമായി ലാഭകരമല്ല.

മാത്രമല്ല, അമിത രക്തസമ്മർദം, പ്രമേഹം, പുകവലി, മദ്യപാനം എന്നിവ പുരുഷന്മാരിലാണ് താരതമ്യേന കൂടുതൽ. ഇത് അവയവ ദാനത്തിലെ പുരുന്മാരുടെ എണ്ണം കുറയാൻ കാരണമാകുന്നു. ഇത് ഇന്ത്യയുടെ മാത്രം അവസ്ഥയല്ല. ആഗോളതലത്തിൽ അവയവദാതാക്കളിൽ 60–80% പേരും സ്ത്രീകളാണ്. അവയവമാറ്റ ശസ്ത്രക്രിയകളിൽ സ്വീകർത്താക്കൾ ഭൂരിഭാഗവും പുരുഷന്മാരുമാണ്.

1000 അവയവദാന കേസുകളിൽ സ്വീകർത്താക്കളിൽ 84% പുരുഷന്മാരും 16% സ്ത്രീകളുമാണ്. അതേസമയം ദാതാക്കളിൽ 42% പുരുഷന്മാരും 58% സ്ത്രീ ദാതാക്കളുമാണെന്ന് മെഡാന്റ ലിവർ ട്രാൻസ്പ്ലാൻറ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനും ചീഫ് സർജനുമായ ഡോ. അരവിന്ദർ സോയിൻ പറയുന്നു.

Show Full Article
TAGS:women organ transplantation 
News Summary - Women still donate the organs and men get them
Next Story