Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ആദ്യം രാമഭക്തരോട്...

‘ആദ്യം രാമഭക്തരോട് മാപ്പ് പറയു, എന്നിട്ട് രാമക്ഷേത്ര സന്ദർശിക്കു’; അഖിലേഷിനെതിരെ കടുത്ത വിമർശനവുമായി യോഗി

text_fields
bookmark_border
‘ആദ്യം രാമഭക്തരോട് മാപ്പ് പറയു, എന്നിട്ട് രാമക്ഷേത്ര സന്ദർശിക്കു’; അഖിലേഷിനെതിരെ കടുത്ത വിമർശനവുമായി യോഗി
cancel

അയോധ്യ: രാമക്ഷേത്ര സന്ദർശന പ്രഖ്യാപനത്തിന് പിന്നാലെ സമാജ്‌വാദി പാർട്ടി (എസ്‌പി) അധ്യക്ഷൻ അഖിലേഷ് യാദവിനെതിരെ കടുത്ത വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമഭക്തരോട് മാപ്പ് പറഞ്ഞിട്ട് അഖിലേഷ് അയോധ്യയിലേക്ക് വരണമെന്നാണ് യോഗി ആദിത്യനാഥ് ആവശ്യപ്പെട്ട;. അയോധ്യയിൽ നടന്ന പത്താം പതിപ്പ് ദീപാവലി ആഘോഷ ചടങ്ങിനിടയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഡിസംബർ 12ന് രാമക്ഷേത്രം സന്ദർശിക്കുമെന്ന് സമാജ്‌വാദി പാർട്ടി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ രാഷ്ട്രീയ വാക്പോര്. Sഅയോധ്യയെ ചോരയിൽ മുക്കിയവരും ഇപ്പോൾ അയോധ്യയെ ഓർക്കുന്നുണ്ട്’- ദീപാവലി ചടങ്ങിൽ യോഗി ആദിത്യനാഥ് പറഞ്ഞു.

അഖിലേഷിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമർശനമെങ്കിലും, രാമഭക്തർക്ക് നേരെ വെടിയുതിർത്ത ചരിത്രമുള്ളവർ ആദ്യം മാപ്പ് പറയണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ‘ഭഗവാൻ വളരെ ദയാലുവാണ്, എല്ലാവരെയും അവൻ ക്ഷമിക്കും. എന്നാൽ അധികാരത്തിന്റെ അഹങ്കാരം അവസാനിപ്പിക്കാൻ ഭഗവാൻ അധിക സമയം എടുക്കില്ല’-യോഗി വ്യക്തമാക്കി.

യോഗി ആദിത്യനാഥ് സൂചിപ്പിച്ച ‘ചോരപ്പുഴ’പരാമർശം 1990ൽ അയോധ്യയിൽ നടന്ന സംഭവങ്ങളെക്കുറിച്ചാണ്. രാമക്ഷേത്ര നിർമാണ പ്രക്ഷോഭത്തിന്റെ ഭാഗമായി ബാബറി മസ്ജിദിന് അടുത്തേക്ക് എത്താൻ ശ്രമിച്ച കർസേവകർക്ക് നേരെ അന്നത്തെ പൊലീസ് വെടിവെപ്പ് നടത്തുകയായിരുന്നു. അഖിലേഷ് യാദവിന്റെ പിതാവ് മുലായം സിങ് യാദവിന്റെ നേതൃത്വത്തിലുള്ള സർക്കാറായിരുന്നു അക്കാലത്ത് ഉത്തർപ്രദേശിൽ അധികാരത്തിലുണ്ടായിരുന്നത്. മരിച്ചവരുടെ എണ്ണത്തെക്കുറിച്ച് ഔദ്യോഗിക കണക്കുകളിൽ വ്യത്യാസങ്ങളുണ്ടെങ്കിലും, ബി.ജെ.പിയും മറ്റ് ഹിന്ദുത്വ സംഘടനകളും അന്ന് അമ്പതിലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ആരോപിക്കുന്നത്.

2019ലെ സുപ്രീം കോടതി വിധിക്ക് ശേഷം അയോധ്യയിലെ തർക്കം പരിഹരിക്കപ്പെട്ടതാണെന്നും എന്നാൽ ബി.ജെ.പി വർഗീയത ആളിക്കത്തിക്കുകയാണെന്നും അഖിലേഷ് യാദവ് നിരന്തരം ആരോപിച്ചിരുന്നു. ഇതുവരെ അദ്ദേഹം രാമക്ഷേത്രം സന്ദർശിച്ചിരുന്നില്ല. തന്റെ സ്വന്തം തട്ടകമായ ഇറ്റാവയിലെ കേദരേശ്വർ ധാം ക്ഷേത്രത്തിന്റെ പണി പൂർത്തിയായതിന് ശേഷം മാത്രമേ അയോധ്യ സന്ദർശിക്കൂ എന്നതടക്കമുള്ള കാരണങ്ങളാണ് അദ്ദേഹം ഇതിന് മുമ്പ് പറഞ്ഞിരുന്നത്.

എന്നാൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ മാറ്റങ്ങൾ സൂചിപ്പിച്ചുകൊണ്ട്, എസ്‌പി നേതാവ് പവൻ പാണ്ഡെ മാധ്യമങ്ങളെ അറിയിച്ചത് ഡിസംബർ 12ന് കനൗജ് എം.പിയായ അഖിലേഷ് യാദവും മെയിൻപുരി എം.പിയായ ഡിംപിൾ യാദവും അയോധ്യ രാമക്ഷേത്രവും ഹനുമാൻഗഢിയും സന്ദർശിച്ച് പ്രാർത്ഥന നടത്തുമെന്നാണ്. അഖിലേഷ് യാദവ് ഒക്ടോബർ എട്ടിന് അയോധ്യയിൽ എത്തിയിരുന്നെങ്കിലും അന്ന് ക്ഷേത്ര സന്ദർശനം നടത്തിയിരുന്നില്ല.

അഖിലേഷിന്റെ ക്ഷേത്ര സന്ദർശന പ്രഖ്യാപനത്തിനെതിരെ ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ അവസരവാദപരമായി പ്രാർഥനക്ക് പോകുന്ന അഖിലേഷ് യാദവ് സനാതന ധർമ്മത്തെ അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്ന് യുപി ബിജെപി അധ്യക്ഷൻ പങ്കജ് ചൗധരി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് എസ്‌പി ഈ വിഷയം വീണ്ടും ഉയർത്തുന്നതെന്ന് മന്ത്രി ദാനിഷ് ആസാദ് അൻസാരിയും പ്രതികരിച്ചു.

ഒക്ടോബറിൽ അയോധ്യ സന്ദർശന വേളയിൽ അയോധ്യയിൽനിന്ന് മത്സരിക്കാൻ അഖിലേഷ് യാദവ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ചിരുന്നു. എന്നാൽ താൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നും സംസ്ഥാനത്തുടനീളം പ്രചാരണത്തിന് നേതൃത്വം നൽകാനാണ് തീരുമാനമെന്നും അഖിലേഷ് പിന്നീട് വ്യക്തമാക്കിയിരുന്നു. 2027 ഫെബ്രുവരിക്ക് മുമ്പ് ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അയോധ്യ വിഷയം വീണ്ടും രാഷ്ട്രീയ രംഗത്ത് വലിയ ചൂടുപിടിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Yogi Adityanath Akhilesh Yadav ram temple Ayodhya 
News Summary - Yogi slams Akhilesh over Ram Temple visit
Next Story