Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightkalolsavamchevron_rightCELEBRITIESchevron_rightനാടകത്തിന്റെ വസന്തകാലം...

നാടകത്തിന്റെ വസന്തകാലം തിരിച്ചുവരുന്നു -പുഴു സിനിമ ഫെയിം അപ്പുണ്ണി ശശി

text_fields
bookmark_border
നാടകത്തിന്റെ വസന്തകാലം തിരിച്ചുവരുന്നു -പുഴു സിനിമ ഫെയിം അപ്പുണ്ണി ശശി
cancel

നാടകത്തിന്റെ വസന്തകാലം തിരിച്ചുവരുന്നതിൽ നാടക പ്രവർത്തകൻ എന്ന നിലയിൽ അങ്ങേയറ്റം സന്തോഷമുള്ളതായി നാടക, സിനിമ നടൻ അപ്പുണ്ണി ശശി പറഞ്ഞു. ‘‘നാടകം ഈ പ്രാവശ്യം പൊളിച്ചില്ലേ. നാടകത്തിന് ഈ മൈതാനം പോരാതെ വരികയാണ്.

നാടകം സാമൂതിരി ഹൈസ്കൂളിൽ വെച്ചാൽ മതിയാകില്ല എന്നാണ് തോന്നുന്നത്. കെട്ടിടങ്ങൾ പൊളിച്ച് ആളുകൾ നാടകത്തിന് തിരക്കുകൂട്ടും എന്ന് തോന്നുന്നു.ഭക്ഷണം പോലും കഴിക്കാതെ ആളുകൾ നാടകം കാത്തിരിക്കുന്നു.

ഗംഭീര നിലവാരമുള്ള നാടകങ്ങളാണ് അരങ്ങേറുന്നത്. പായസം എന്ന നാടകമാണ് വളരെ ഗംഭീരമായി തോന്നിയത്. ബൗണ്ടറി എന്ന നാടകവും ഇഷ്ടമായി. മഹാറാണി, ഡിയർ വാപ്പി എന്നീ സിനിമകളിലാണ് അവസാനമായി അഭിനയിച്ചത്. ഇവ ഉടൻ പുറത്തിറങ്ങും.

കലക്ടറുടെ വേഷത്തിലാണ് ഡിയർ വാപ്പി എന്ന സിനിമയിൽ എത്തുന്നത്. മറ്റ് രണ്ട് മൂന്ന് സിനിമകളിലും അഭിനയിക്കുന്നുണ്ട്’’ -അപ്പുണ്ണി ശശി പറഞ്ഞു.

Show Full Article
TAGS:state kalolsavam kalolsavam Appunni Sasi drama 
News Summary - kerala school kalolsavam kozhikode
Next Story