കലോത്സവം രണ്ടാംദിനം; ഇഞ്ചോടിഞ്ച് പോരാട്ടം കോഴിക്കോടും കണ്ണൂരും തമ്മിൽ
text_fieldsദഫ്മുട്ട് പി.പി.എം.എച്ച്.എസ് കൊട്ടുക്കര, മലപ്പുറം (ചിത്രം: കെ. വിശ്വജിത്ത്)
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനം ഉച്ചതിരിഞ്ഞപ്പോഴേക്കും 316 പോയിന്റുകളുമായി കോഴിക്കോട് മുന്നിൽ. തൊട്ടുപിറെക 314 പോയിന്റുമായി കണ്ണൂരുണ്ട്. ആദ്യ ദിവസം കണ്ണൂരായിരുന്നു മുന്നിൽ. തൊട്ടുപിന്നിലായിരുന്നു കോഴിക്കോട്.
കഴിഞ്ഞ തവണത്തെ ജേതാക്കളായ പാലക്കാട് 305 പോയിന്റോടെ മൂന്നാം സ്ഥാനത്തുണ്ട്. 303 പോയിന്റ് നേടിയ തൃശൂരും 295 പോയിന്റുകളുമായി മലപ്പുറവുമാണ് പിന്നാലെയുള്ളത്. ആദ്യ ദിവസത്തെ ചില കല്ലുകടി ഒഴിച്ചാൽ കലോത്സവം പൊതുവെ പ്രശ്നരഹിതമായിരുന്നു.
രണ്ടാം ദിനവും രാവിലെ സദസിൽ ആസ്വാദകരുടെ കുറവ് അനുഭവപ്പെട്ടെങ്കിലും ഉച്ചയോടെ സദസുകൾ നിറഞ്ഞു കവിയാൻ തുടങ്ങി. ഒപ്പന നടക്കുന്ന ഒന്നാം വേദിയിൽ പൊരിവെയിലത്തും ആളുകൾ മത്സരങ്ങൾ ആസ്വദിച്ചു. സദസുകളിൽ തമ്പടിച്ചിരിക്കാതെ നഗരത്തിൽ കറങ്ങുകയാണ് ആളുകൾ.