വാരിയൻകുന്നത്തിനെക്കുറിച്ച് പാടി സിതാര നടന്നുകയറിയത് മാപ്പിളപ്പാട്ടിന്റെ ഉയരത്തിൽ
text_fieldsസിതാരയും അനീസ് കൂരാടും
കാളികാവ്: വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് പാടി സിതാര നടന്നുകയറിയത് മാപ്പിളപ്പാട്ടിന്റെ ഉത്തുംഗതയിലേക്ക്. കുഞ്ഞുനാൾ തൊട്ടെ ആലാപന രംഗത്ത് മികവ് പുലർത്തിയ സിതാര സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടി. അടക്കാക്കുണ്ട് ക്രസന്റ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്.
കലോത്സവങ്ങളിലും സ്റ്റേജ് ഷോകളിലും സ്ഥിര സാന്നിധ്യമാണ് സിതാര. കാൽ നൂറ്റാണ്ടിനുശേഷമാണ് വണ്ടൂർ ഉപജില്ലയിൽനിന്ന് മാപ്പിളപ്പാട്ട് മത്സരത്തിൽ സംസ്ഥാനതലത്തിൽ വിജയിയുണ്ടാകുന്നത്. യുവഗായകനും അടക്കാകുണ്ട് ക്രസന്റ് സ്കൂളിലെ അറബിക് അധ്യാപകനുമായ അനീസ് കൂരാടാണ് എട്ട് വർഷമായി സിത്താരയെ മാപ്പിളപ്പാട്ട് പരിശീലിപ്പിക്കുന്നത്.