Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightkalolsavamchevron_rightPOINTSchevron_rightഒന്നാം സ്ഥാനം...

ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ കണ്ണൂർ, നേടിയെടുക്കാൻ കോഴിക്കോട്

text_fields
bookmark_border
ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ കണ്ണൂർ, നേടിയെടുക്കാൻ കോഴിക്കോട്
cancel

കോഴിക്കോട്: കലോത്സവത്തിന്റെ മേളപ്പെരുക്കം കൊട്ടിക്കേറി മൂർധന്യത്തിലെത്തിക്കഴിഞ്ഞു. കലോത്സവത്തിന്റെ നാലാം ദിവസവും കണ്ണൂർ തന്നെ ഒന്നാം സ്ഥാനം നിലനിർത്തുന്നുണ്ട്. 698 പോയിന്റുകളാണ് കണ്ണൂർ നേടിയത്. 694 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്താണ്. 692 പോയിന്റുമായി പാലക്കാട് തൊട്ടുപിന്നിലുണ്ട്. തൃശൂർ നാലാം സ്ഥാനത്തും എറണാകുളം അഞ്ചാം സ്ഥാനത്തുമാണ്.

എച്ച്.എസ്.എസ് വിഭാഗത്തിലാണ് കണ്ണൂർ കൂടുതൽ പോയിന്റ് നേടിയത്. 374 പോയിന്റ് നേടിയ കണ്ണൂർ കോഴിക്കോടിനെ എട്ടു പോയിന്റിനു പിന്നിലാക്കിയാണ് ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. എച്ച്.എസ് വിഭാഗത്തിൽ കോഴിക്കോടാണ് മുന്നിൽ. എച്ച്.എസ് അറബി കലോത്സവത്തിൽ രണ്ടു ജില്ലകളും തുല്യ നില കാത്തു സൂക്ഷിച്ചപ്പോൾ സംസ്കൃത കലോത്സവത്തിൽ രണ്ട് പോയിന്റിന് കോഴിക്കോട് മുന്നിട്ടു നിൽക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:school kalolsavam kalolsavam 
News Summary - State School Kalolsavam Status
Next Story