ആഘോഷിക്കാറായില്ല...നിവേദിതക്ക് ഇനിയുമുണ്ട് മത്സരം
text_fieldsനിവേദിതയും സഹോദരി മാളവികയും
കോഴിക്കോട്: രണ്ടു വർഷം മുമ്പ് കാഞ്ഞങ്ങാട് സംസ്ഥാന കലോത്സവത്തിൽ ഗിറ്റാറിന് ബി. ഗ്രേഡ് ആയിപ്പോയതിന്റെ സങ്കടം കണ്ണൂരുകാരി നിവേദിത മുരളീധരൻ തീർത്തത് കോഴിക്കോട്ട് ഹയർ സെക്കൻഡറി വിഭാഗം ഗിറ്റാറിന് എ ഗ്രേഡ് വാങ്ങിയാണ്. അതിന്റെ സന്തോഷം ഉള്ളിലുണ്ടെങ്കിലും തന്റെ പ്രധാന ഇനമായ ശാസ്ത്രീയ സംഗീതം കഴിയാതെ ഒരു ആഘോഷത്തിനും ഇല്ലെന്നാണ് നിവേദിത പറയുന്നത്.
നാളെയാണ് ശാസ്ത്രീയ സംഗീത മത്സരം. ക്ലാസിക്കൽ, അക്കൗസ്റ്റിക്, ഇലക്ട്രിക്കൽ ഗിറ്റാറുകളാണ് മത്സരത്തിന് ഉപയോഗിച്ചിരുന്നത്. നാലാം ക്ലാസിൽ തുടങ്ങിയതാണ് ഗിറ്റാറിലും ശാസ്ത്രീയ സംഗീതത്തിലുമുള്ള പരിശീലനം.
2019ൽ ഹൈസ്കൂൾതലത്തിൽ ജില്ല വരെ മത്സരിച്ചതാണ് ശാസ്ത്രീയ സംഗീതത്തിലെ നിലവിലെ നേട്ടം. സഹോദരി മാളവിക നാടൻപാട്ടുകാരിയാണ്. സെന്റ് ജോസഫ് തലശ്ശേരി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനിയാണ് നിവേദിത. മുരളി, രജനി എന്നിവരാണ് രക്ഷിതാക്കൾ.