Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2023 7:00 AM GMT Updated On
date_range 2023-01-09T15:04:22+05:30കഥകളിക്കായി കുട്ടികളെ ഒരുക്കുന്നതിൽ നാലു പതിറ്റാണ്ടിന്റെ മികവുമായി കലാനിലയം ഗോപി
text_fieldscamera_alt
കലാനിലയം ഗോപി
സ്കൂൾ കലോത്സവത്തിന് കുട്ടികളെ കഥകളി മത്സരത്തിന് ഒരുക്കുന്നതിൽ നാലു പതിറ്റാണ്ടിന്റെ മികവുമായി കലാനിലയം ഗോപി. 1978 മുതലാണ് കലോത്സവ വിദ്യാർഥികൾക്ക് പരിശീലനം തുടങ്ങിയത്. 1975 മുതൽ കഥകളി അവതരിപ്പിച്ചുവരുന്ന കലാനിലയം ഗോപിക്ക് സംസ്ഥാനത്തിന്റെ പല ഭാഗത്തും ശിഷ്യന്മാരുണ്ട്.
പ്രശസ്ത നടി മഞ്ജു വാര്യരുടെ മാതാവ് ഗിരിജ മാധവൻ മൂന്നു വർഷമായി കലാനിലയം ഗോപിക്കു കീഴിൽ കഥകളി അഭ്യസിക്കുന്നുണ്ട്. അരങ്ങേറ്റവും കഴിഞ്ഞു. ജനുവരി എട്ടിന് തൃശൂരിലെ പുതുക്കാട്, ഗിരിജ മാധവൻ രുക്മിണിയായും ഗോപി ശ്രീകൃഷ്ണനായും അരങ്ങിലെത്തും.
പെരിങ്ങോട്ടുകര ആവണങ്ങാട് വിഷ്ണുമായ ക്ഷേത്രത്തിന്റെ കീഴിലുള്ള സർവഭോ ഭദ്രം കലാകേന്ദ്രത്തിന്റെ പ്രിൻസിപ്പലാണ്. കഥകളി, ഭരതനാട്യം, മോഹനിയാട്ടം, കുച്ചിപ്പുടി, ശാസ്ത്രീയസംഗീതം എന്നിവയിൽ 850 കുട്ടികൾക്ക് ഇവിടെ സൗജന്യ പരിശീലനം നൽകിവരുന്നുണ്ട്.
Next Story