ഗോത്രകല കുടുംബത്തിൽ നിന്നൊരു തുള്ളൽക്കാരി
text_fieldsഗോത്രകല കുടുംബത്തിൽ നിന്നാണ് പുണ്യ പ്രഭാകരന്റെ വരവ്. കുഞ്ചൻ തുള്ളിയ തട്ടകത്തിൽ പുതുമകളുമായി വന്ന വയനാട് കാക്കവയൽ ജി.എച്ച്.എസ്.എസിലെ പുണ്യ ശ്രദ്ധ കവർന്നു. നമ്പ്യാർ സമുദായത്തിന്റെ പാരമ്പര്യ കല എന്നു വിശേഷിപ്പിച്ചിരുന്ന ഓട്ടൻതുള്ളലിൽ കുറുമ സമുദായത്തിൽ വളരെ കുറച്ചുപേരെ കടന്നു വരുന്നുള്ളൂ. അവരിൽ ശ്രദ്ധിക്കപ്പെടുകയാണ് പുണ്യ പ്രഭാകരൻ.
യു.പി സ്കൂൾ വിദ്യാർഥിയായിരുന്നപ്പോഴാണ് തുള്ളലിലേക്ക് പുണ്യ വരുന്നത്. ബിരുദ വിദ്യാർഥിയായ ചേച്ചി ദേവ തീർഥയും ഓട്ടൻതുള്ളൽ കലാകാരിയാണ്. കണ്ണൂർ സെൻട്രൽ ജയിൽ അസി. സൂപ്രണ്ട് പ്രഭാകരന്റെയും വീട്ടമ്മ നിർമലയുടെയും മകളാണ്.
‘അത്ര ഭയങ്കരമായ തപസിന് പാത്രമാകിയ പാർഥൻ തന്നുടെ’ എന്ന കിരാതം തുള്ളലിലെ അർജുനനും ശിവനും തമ്മിലുള്ള യുദ്ധഭാഗങ്ങൾ ഹയർ സെക്കൻഡറി പെ ൺകുട്ടികളുടെ വിഭാഗത്തിൽ അവതരിപ്പിച്ച് കൈയടി നേടിയ പുണ്യക്ക് എ ഗ്രേഡും ലഭിച്ചു.