സഹോദരിക്ക് കൂട്ടിനുപോയ നിവേദ് കൃഷ്ണ നർത്തകനായി
text_fieldsനിവേദ് കൃഷ്ണയും നിരഞ്ജനയും
പരിശീലനത്തിൽ
അനുജത്തിയെ പരിശീലനത്തിനായി നൃത്തവിദ്യാലയത്തിൽ എത്തിച്ച നിവേദ് കൃഷ്ണയും നർത്തകനായി എ ഗ്രേഡ് നേടി. വയനാട് മൂലങ്കാവ് ജി.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ നിവേദ് കൃഷ്ണയാണ് ഹൈസ്കൂൾ വിഭാഗം കേരളനടനത്തിൽ എ ഗ്രേഡ് നേടിയത്.
സഹോദരി നിരഞ്ജന മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് നിവേദ് കൃഷ്ണക്ക് നൃത്ത പരിശീലനത്തിനായി സഹോദരിയെ സമീപത്തെ ഡാൻസ് ക്ലാസിൽ ആഴ്ചയിൽ ഒരുദിവസം എത്തിച്ച് തിരിച്ചുകൊണ്ടുപോകാനുള്ള ചുമതല വന്നുപെട്ടത്. ഏതാണ്ട് ഒരു വർഷം കഴിയവേ നിവേദിനും ഡാൻസിൽ താൽപര്യം കൂടിവന്നു.
അവസാനം നൃത്തപരിശീലനം തുടങ്ങുകയായിരുന്നു. വെറും ആറുമാസത്തെ പരിശീലനംകൊണ്ടാണ് വേദിയിൽ കേരളനടനം ആടിത്തുടങ്ങിയത്. സംസ്ഥാനതല മത്സരത്തിൽ എ ഗ്രേഡ് കിട്ടിയതോടെ നിവേദിന്റെ ആത്മവിശ്വാസം കൂടിയിരിക്കുകയാണ്. കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവറാണ് പിതാവ് പ്രജിത്ത്. മാതാവ് ദീപക്കും നൃത്തം ഏറെ പ്രിയമാണ്.