മായേ ശൃംഗാര രസപ്രിയേ...’
text_fieldsഹൈസ്കൂൾ ഭരതനാട്യം മത്സരത്തിൽ ദേവിയുടെ വൈവിധ്യമാർന്ന ഭാവങ്ങൾ പകർന്നാടി ശിവാനി വാങ്ങിയ എ ഗ്രേഡ് അച്ഛനുള്ള ദക്ഷിണയാണ്. മകളുടെ കലാജീവിതത്തിന് തന്റെ ജീവിതംതന്നെ വഴിമാറ്റിയ ഈ പിതാവിന് ഇതിൽപരം എന്ത് നൽകാൻ. എടവണ്ണ എസ്.എച്ച് ജി.വി.എച്ച്.എസ്.എസിലെ വിദ്യാർഥിനിയാണ് ശിവാനി.
ആശാരിയായിരുന്നു മലപ്പുറം എടവണ്ണ സ്വദേശിയായ ജയൻ. രാവിലെ ഇറങ്ങിയാൽ ദിവസം മുഴുവൻ ജോലി. മകളോടൊപ്പം ചെലവഴിക്കാൻ സമയം നന്നേ കുറവ്. ഇതോടെ ജോലിവിട്ട് റബർ ടാപ്പിങ്ങിൽനിന്ന് വരുമാനം കണ്ടെത്തി. അതാകുമ്പോൾ ഉച്ചയോടെ പണി കഴിയും.
ശേഷിക്കുന്ന സമയമത്രയും മകളുടെ നൃത്തപഠനത്തിനും മറ്റുമായി സഹായിക്കാം. പലരും സഹായിച്ചു. വേഷവും മറ്റും നൽകി സഹായിക്കുന്നത് ഗുരു കലാമണ്ഡലം സരോജിനിയാണ്. എല്ലാ പിന്തുണയുമായി വീട്ടമ്മയായ മാതാവ് വിനിതയുമുണ്ട്.