നിള നൗഷാദ്
text_fieldsകോഴിക്കോട്: കനത്ത കാൽവേദനയുമായാണ് നിള നൗഷാദ് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ നാടക അരങ്ങിലെത്തിയത്. പിന്നെ എല്ലാം മറന്ന് തകർത്ത് അഭിനയിച്ചു. മികച്ച നടിയായി തെരഞ്ഞെടുത്തപ്പോൾ വേദനയുടെ നീറ്റൽ ആനന്ദക്കണ്ണീരായി.
ടി.വി. കൊച്ചുബാവയുടെ സൂചിക്കുഴയിൽ യാക്കൂബ് എന്ന കഥ അതേ പേരിൽ സതീഷ് കെ. സതീഷ് നടക്കാവ് ഹയർ സെക്കൻഡറി സ്കൂളിന് വേണ്ടി നാടകാവിഷ്കാരം നടത്തിയപ്പോൾ യാക്കൂബായി പരപ്രവേശം നടത്തി നിള ഇബ്രാഹിം.
നടക്കാവ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളാണ് നാടകം അവതരിപ്പിച്ചത്. പ്ലസ് ടു വിദ്യാർഥിനി നിള ഇബ്രാഹിമിന് ഏതാനും ദിവസം മുമ്പാണ് കാൽപാദത്തിന് പരിക്കേറ്റത്.
നാടക പ്രവർത്തകരായ നൗഷാദ് ഇബ്രാഹിമിന്റെയും ജയ ഇബ്രാഹിമിന്റെയും മകളാണ്. എൽ.കെ.ജി വിദ്യാർഥിയായിരിക്കെ സ്റ്റേജിൽ കയറിയതാണ് നിള.