ആയിഷ ജസ
text_fieldsകോഴിക്കോട്: നവ മാധ്യമങ്ങൾ എങ്ങനെയാണു കുടുംബത്തിൽ കടന്നു കൂടുന്നതെന്നും എത്ര വേഗത്തിലാണവ അരുതായ്മകളുമായി ചങ്ങാതിലാവുന്നതെന്നു കാണിച്ച കാലത്തിന്റെ കണ്ണീരിനു എ ഗ്രേഡ്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എം.ജെ.എച്ച്.എസ് എളേറ്റിൽ അവതരിപ്പിച്ച കാലത്തിന്റെ കണ്ണീർ ഹൈസ്കൂൾ അറബിക് നാടകമാണ് ഒരു പാട് ചോദ്യങ്ങൾക്കുത്തരം തേടുന്നതായി മാറിയത്.
ഉമ്മയും രണ്ടു പെണ്മക്കളും അടങ്ങുന്ന കുടുംബത്തിലേക്കുള്ള നവമാധ്യമങ്ങളുടെ കടന്നുകയറ്റവും അതിജീവനവുമാണ് നാടകത്തിന്റെ പ്രമേയം. ഒരു മത്സരത്തിൽ പങ്കെടുത്തു സമ്മാനമായി കിട്ടിയ ഒരു മൊബൈൽ ഫോണിനെ ചുറ്റിപറ്റി വികസിക്കുന്ന കഥ വർത്തമാനകാല സാഹചര്യങ്ങൾ വരച്ചു കാട്ടുന്നു. മനാൽ ബത്തൂൽ, നിദ ഫാത്തിമ, ആയിഷ ജസ, മറിയം, നജില, ഫാത്തിമ, ഹയ, ഫാദി സമാൻ, നജ ഫാത്തിമ, ഷെസിൽ എന്നീ വിദ്യാർത്ഥികളാണ് നാടകത്തിൽ വേഷമിട്ടത്
ഇതേ നാടകത്തിൽ അഭിനയിച്ച ആയിഷ ജസ്സയാണ് മികച്ച നടി. സ്കൂളിലെ അധ്യാപകരായ ഷാനവാസ് പൂനൂർ, മുഹമ്മദ് ടി.കെ.സി, സജീർ സി,പി, ബാപ്പു ചളിക്കോട് എന്നിവരാണ് നാടകാവിഷ്കാരം നടത്തിയത്. ഷാജറാണ് പരിശീലകൻ. ജസീല, കമറുദ്ദീൻ എന്നിവരാണ് അണിയറ പ്രവർത്തനം നിർവഹിച്ചത്. കോവിഡിന് മുൻപ് നടന്ന സംസ്ഥാന സ്കൂൾ കലോത്സത്തിൽ ഇതേ സ്കൂളിന്റെ നാടകമായിരുന്നു മികച്ച നാടകം.