Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീട്ടുകാരെ...

വീട്ടുകാരെ പേടിപ്പിക്കാൻ ചെയ്ത സാഹസത്തിനിടെ 11കാരന് ദാരുണാന്ത്യം

text_fields
bookmark_border
വീട്ടുകാരെ പേടിപ്പിക്കാൻ ചെയ്ത സാഹസത്തിനിടെ 11കാരന് ദാരുണാന്ത്യം
cancel

വേങ്ങര (മലപ്പുറം): സ്‌കൂളിലേക്ക് പുറപ്പെടുന്നതിനിടെ വീട്ടുകാരെ പേടിപ്പിക്കാൻ കാണിച്ച സാഹസത്തിനിടെ വിദ്യാർഥിക്ക് ദാരുണാന്ത്യം. എടക്കാപറമ്പ് എ.എം.എം.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി മുഹമ്മദ്‌ അഫ്നാസ് (11) ആണ് അബദ്ധത്തിൽ മരണത്തിനു കീഴടങ്ങിയത്. കണ്ണമംഗലം വാളക്കുട തടത്തിൽ താമസിക്കുന്ന എ.ആർ നഗർ സ്വദേശി അഷ്‌റഫിന്റെ മകനാണ്.

സ്കൂളിൽ പോവാൻ നേരം വീട്ടുകാർ വഴക്ക് പറഞ്ഞിരുന്നു. തുടർന്ന് വീട്ടുകാരെ പേടിപ്പിക്കാൻ ജനലിൽ കയർ കെട്ടി തൂങ്ങുന്നതായി അഭിനയിക്കുകയായിരുന്നുവ​ത്രെ. ഇതിനി​​ടെ കളി കാര്യമായി. കയർ കഴുത്തിൽ കുരുങ്ങി മരണം സംഭവിക്കുകയായിരുന്നു.

ഉടനെ കുന്നുംപുറത്തും കൊണ്ടോട്ടിയിലും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:tragic end Obitury news Kerala News Malappuram News 
News Summary - 11-year-old dies in risky act to scare family members
Next Story