Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഉറക്കത്തിൽ കാലിൽ...

‘ഉറക്കത്തിൽ കാലിൽ എന്തോ ചുറ്റിയത് പോലെ... പുതപ്പ് മാറ്റി നോക്കിയപ്പോ പാമ്പ്...’ -പൂനൂരിൽ 22കാരന് പാമ്പുകടിയേറ്റു

text_fields
bookmark_border
‘ഉറക്കത്തിൽ കാലിൽ എന്തോ ചുറ്റിയത് പോലെ... പുതപ്പ് മാറ്റി നോക്കിയപ്പോ പാമ്പ്...’ -പൂനൂരിൽ 22കാരന് പാമ്പുകടിയേറ്റു
cancel

കോഴിക്കോട്: ‘കാലിൽ എന്തോ ഒന്ന് ഇങ്ങനെ ചുറ്റി നിൽക്കും പോലെ തോന്നി. മൊബൈൽ ഫ്ലാഷ് ജസ്റ്റ് ഒന്ന് ഓൺ ആക്കി പുതപ്പ് മാറ്റി നോക്കിയപ്പോൾ പാമ്പ്. ഉടനെ കാൽ കുടഞ്ഞു...’ -പറ​യു​മ്പോൾ പൂനൂർ സ്വദേശി മുഹമ്മദ് അൻസാറി(22)ന്റെ ഞെട്ടൽ വിട്ടുമാറിയിട്ടില്ല. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.

വിഷമുള്ള പാമ്പ് തന്നെയാണ് കടിച്ചതെന്നും എന്തോ ഭാഗ്യത്തിനാണ് രക്ഷ​പ്പെട്ടതെന്നും അൻസാർ പറഞ്ഞു. ‘രാത്രി ഞാൻ കിടന്നുറങ്ങിയായിരുന്നു. ഒരു 11 മണി ഒക്കെ ആയപ്പോൾ കിടന്നതാണ്. ഒരു രണ്ടു മണി ആയപ്പോൾ എനിക്കൊരു കോൾ വന്നു. കോൾ എടുത്ത സമയത്ത് കാലിൽ എന്തോ ഒന്ന് ഇങ്ങനെ ചുറ്റി നിൽക്കും പോലെ തോന്നി. അപ്പോൾ ജസ്റ്റ് ഒന്ന് ഫ്ലാഷ് ഓൺ ആക്കി പുതപ്പ് മാറ്റി നോക്കിയപ്പോൾ പാമ്പ്. ഉടൻ കാൽ കുടഞ്ഞു. പക്ഷേ ഇത് കൊത്തിയോ കൊത്തിയില്ലേ എന്ന് ഒരു സംശയം. അങ്ങനെ അയൽവാസികളൊക്കെ വന്ന് പാമ്പിനെ തല്ലിക്കൊന്നു. ഇത് കൊത്തിയാൽ അറിയില്ലെന്ന് പറഞ്ഞു. അങ്ങനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പോയപ്പോൾ അവിടുന്നാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തത്. ഇവിടെ നോക്കിയപ്പോൾ ടെസ്റ്റിലൊന്നും വലിയ കുഴപ്പമില്ല. അതുകൊണ്ട് രക്ഷ​പ്പെട്ടു’ -അൻസാർ പറഞ്ഞു.

സംസ്ഥാനത്ത് ഇന്നലെമാത്രം പാമ്പ് കടിയേറ്റ 32 പേരെയാണ് 108 ആംബുലൻസുകൾ ആശുപത്രിയിൽ എത്തിച്ചത്. ഇതിൽ 23 കേസുകൾ പാമ്പ് കടിയേറ്റതാണെന്ന് സ്ഥിരീകരിച്ചു. ഒമ്പത് പേരെ പാമ്പ് കടിയേറ്റുവെന്ന് സംശയിക്കുന്ന സാഹചര്യത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കോട്ടയം ജില്ലകളിൽ നാലുപേരെ വീതമാണ് പാമ്പുകടി സ്ഥിരീകരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചത്. കൊല്ലത്ത് മൂന്നുപേർക്കും പത്തനംതിട്ടയിൽ രണ്ടുപേർക്കും എറണാകുളം, പാലക്കാട് ജില്ലകളിൽ ഒരാൾക്ക് വീതവും കടിയേറ്റു.

ഇതുകൂടാതെ കൊല്ലം, കോഴിക്കോട് രണ്ടുപേരെ വീതം പാമ്പുകടിയേറ്റുവെന്ന സംശയത്തിൽ ആശുപത്രിയിൽ എത്തിച്ചു. കണ്ണൂർ, മലപ്പുറം, കോട്ടയം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ ഓരോരുത്തരെ വീതവും സംശയാസ്പദ പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചു.

ഇന്നലെ ര​ണ്ട്​ വ​യോ​ധി​ക​ർ കൂ​ടി മ​രി​ച്ച​തോ​ടെ ഒ​രാ​ഴ്ച​ക്കി​ടെ സം​സ്ഥാ​ന​ത്ത് പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി. ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ്​ പ​ട്ടു​വ​ത്ത്​ വീ​ട്ടി​ൽ ന​ഫീ​സ (70), ഇ​ടു​ക്കി കാ​ഞ്ഞാ​ർ സ്വ​ദേ​ശി​നി വി​ശാ​ലാ​ക്ഷി (75) എ​ന്നി​വ​രാ​ണ്​ ഞാ​യ​റാ​ഴ്ച മ​രി​ച്ച​ത്​. വീ​ടി​ന്​ സ​മീ​പം പാ​മ്പു​ക​ടി​യേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ൽ വീ​ണു​കി​ട​ന്ന ന​ഫീ​സ​യെ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​ന്‍റി​വെ​നം ന​ൽ​കി വെ​ന്‍റി​ലേ​റ്റ​റി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നെ​ങ്കി​ലും ഞാ​യ​റാ​ഴ്ച രാ​വി​ലെ മ​രി​ച്ചു. ശം​ഖു​വ​ര​യ​നാ​ണ് ക​ടി​ച്ച​തെ​ന്നാ​ണ് സം​ശ​യം. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ വീ​ടി​ന്​ സ​മീ​പ​മാ​ണ് നി​ൽ​ക്കു​മ്പോ​ഴാ​യി​രു​ന്നു വി​ശാ​ലാ​ക്ഷി​ക്ക്​ പാ​മ്പു​ക​ടി​യേ​റ്റ​ത്.

തൃ​ശൂ​രി​ലെ അ​ൽ​ജോ (8), തി​രു​വ​ന​ന്ത​പു​രം ചി​റ​യി​ൻ​കീ​ഴി​ൽ ദി​ക്ഷ​ൽ (8), ആ​ല​പ്പു​ഴ​യി​ലെ സ​ലീ​ന (42), കു​ട്ട​നാ​ട്​ വൈ​ശ്യം​ഭാ​ഗം പു​തു​വ​ന വീ​ട്ടി​ൽ ഇ​ന്ദി​ര (65) എ​ന്നി​വ​രാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ പാ​മ്പു​ക​ടി​യേ​റ്റ്​ മ​രി​ച്ച​ത്.

Show Full Article
TAGS:Snakebite Kerala News Malayalam News Snake 
News Summary - 22-year-old man bitten by snake in Poonur, kozhikode
Next Story