Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ലൈവുഡ് കമ്പനിയിലെ...

പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തിൽ കുടുങ്ങി; നാലുവയസ്സുകാരന് ദാരുണാന്ത്യം

text_fields
bookmark_border
പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തിൽ കുടുങ്ങി; നാലുവയസ്സുകാരന് ദാരുണാന്ത്യം
cancel
camera_altപ്രതീകാത്മക ചിത്രം

പെരുമ്പാവൂർ: പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തിൽ കുടുങ്ങി നാലുവയസ്സുകാരന്​ ദാരുണാന്ത്യം. പെരുമ്പാവൂർ തണ്ടേക്കാട് വെട്ടിക്കാട്ടുകുന്നിലെ പ്ലൈവുഡ് കമ്പനിയിലാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശികളായ നൂർ ജമാൽ ഷെയ്ഖ്-നൂറിമ ഖാതൂൻ ദമ്പതികളുടെ മകൻ മെറാജ് ശെയ്ഖ് ആണ് മരിച്ചത്. തണ്ടേക്കാട് വെട്ടിക്കാട്ടുകുന്നിലെ പ്ലൈവുഡ് കമ്പനിയിലെ ജോലി ചെയ്യുന്നവരാണ് ദമ്പതികൾ.

വ്യാഴാഴ്ച വൈകിട്ട് 6.30നാണ്​ അപകടം. മാതാവ് നൂറിമയുടെ കൂടെയെത്തിയ കുട്ടി കമ്പനിക്കകത്ത്​ ഓടിക്കളിക്കുന്നതിനിടെ വെനീർ ഉണക്കുന്ന ഡ്രയറിന്റെ ബെൽറ്റിൽ കുടുങ്ങുകയായിരുന്നു. പിതാവ്​ നൂർ ജമാൽ ഷെയ്ഖ് ഇതേ കമ്പനിയിലെ തൊഴിലാളിയാണ്. ഇദ്ദേഹവും മറ്റു​ തൊഴിലാളികളും ചേർന്നാണ്​ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്​. അപകടത്തിൽ തല ഉടലിൽനിന്ന് വേർപെട്ടിരുന്നു. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Kerala News perumbavoor Death Case machine 
News Summary - 4-Year-Old Dies After Getting Caught in Plywood Factory Machine
Next Story