Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതടഞ്ഞുവെച്ച 770 കോടി;...

തടഞ്ഞുവെച്ച 770 കോടി; ധനവകുപ്പ്​ നിലപാടിനെതിരെ ജലവിഭവ വകുപ്പിൽ അമർഷം

text_fields
bookmark_border
തടഞ്ഞുവെച്ച 770 കോടി; ധനവകുപ്പ്​ നിലപാടിനെതിരെ ജലവിഭവ വകുപ്പിൽ അമർഷം
cancel

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന്​ വെ​ള്ള​ക്ക​ര​മി​ന​ത്തി​ൽ ല​ഭി​ച്ച പ​ണ​മ​ട​ക്കം ത​ട​ഞ്ഞു​വെ​ച്ച ധ​ന​വ​കു​പ്പ്​ നി​ല​പാ​ടി​നെ​തി​രെ ജ​ല​വി​ഭ​വ വ​കു​പ്പി​ൽ അ​മ​ർ​ഷം. ട്ര​ഷ​റി സേ​വി​ങ്സ് അ​ക്കൗ​ണ്ടി​ൽ​നി​ന്ന് സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ച ജ​ല അ​തോ​റി​റ്റി​യു​ടെ 770 കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ട്​ എം.​ഡി ര​ണ്ടു ത​വ​ണ​ ക​ത്ത്​ ന​ൽ​കി​യി​രു​ന്നു. ഭ​ര​ണ​പ​ക്ഷ സം​ഘ​ട​ന​ക​ൾ ധ​ന​മ​ന്ത്രി​ക്ക​ട​ക്കം നി​വേ​ദ​നം ന​ൽ​കി​യി​ട്ടും ധ​ന​വ​കു​പ്പ്​ അ​നു​കൂ​ല നി​ല​പാ​ട്​ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ജ​ല അ​തോ​റി​റ്റി​യു​ടെ പ​ണം ഉ​റ​പ്പാ​യും തി​രി​കെ കി​ട്ടു​മെ​ന്നാ​ണ്​ വി​ഷ​യ​മു​ന്ന​യി​ച്ച ഭ​ര​ണ​പ​ക്ഷ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ​ക്കു​ൾ​പ്പെ​ടെ ജ​ല​വി​ഭ​വ മ​​ന്ത്രി ന​ൽ​കി​യ ഉ​റ​പ്പ്.

കെ.​എ​സ്.​ഇ.​ബി​ക്ക്​ വൈ​ദ്യു​തി ചാ​ർ​ജി​ന​ത്തി​ൽ ന​ൽ​കാ​നു​ള്ള തു​ക​യാ​യ 450 കോ​ടി​യോ​ളം രൂ​പ ഈ​ടാ​ക്കി​യ​ശേ​ഷം ബാ​ക്കി ന​ൽ​കി​യാ​ൽ മ​തി​യെ​ന്നാ​ണ്​ ധ​ന​വ​കു​പ്പി​ലെ ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം മു​ന്നോ​ട്ടു​വെ​ച്ചി​ട്ടു​ള്ള നി​ർ​ദേ​ശം. ഇ​ക്കാ​ര്യം ധ​ന​മ​ന്ത്രി​യെ ബോ​ധ്യ​പ്പെ​ടു​ത്തി അ​നൂ​കൂ​ല തീ​രു​മാ​ന​മെ​ടു​പ്പി​ക്കാ​നും ഇ​വ​ർ ശ്ര​മി​ക്കു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നാ​കി​​ല്ലെ​ന്നും കെ​എ​സ്.​ഇ.​ബി​യു​ടെ ക​ടം തീ​ർ​ക്കാ​ൻ ധ​ന​വ​കു​പ്പ്​ കാ​ട്ടു​ന്ന തി​ടു​ക്കം എ​ന്തു​കൊ​ണ്ട്​ ​മ​റ്റൊ​രു ​പ്ര​ധാ​ന പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ ജ​ല അ​തോ​റി​റ്റി​യു​ടെ കാ​ര്യ​ത്തി​ലു​ണ്ടാ​കു​ന്നി​ല്ലെ​ന്ന വി​ർ​ശ​ന​മാ​ണ്​​ ജ​ല​വി​ഭ​വ​കു​പ്പി​ൽ പൊ​തു​വെ​യു​ള്ള​ത്.

വൈ​ദ്യു​തി ചാ​ർ​ജ്​ കു​ടി​ശ്ശി​ക ഈ​ടാ​ക്കി കെ.​എ​സ്.​ഇ.​ബി​ക്ക്​ ന​ൽ​കാ​ൻ സ​ർ​ക്കാ​ർ എ​ല്ലാ സ​ഹാ​യ​വും ന​ൽ​കു​മ്പോ​ൾ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളും ന​ൽ​കാ​നു​ള്ള വെ​ള്ള​ക്ക​ര കു​ടി​ശ്ശി​ക ഈ​ടാ​ക്കാ​ൻ ഒ​രു ഇ​​​ട​പെ​ട​ലു​മു​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ്​ വി​മ​ർ​ശ​നം. ഇ​തി​നി​ടെ​യാ​ണ്​ ​ജ​ല അ​തോ​റി​റ്റി​യു​ടെ അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന പ​ണം​കൂ​ടി പി​ൻ​വ​ലി​ച്ച്​ ധ​ന​വ​കു​പ്പും സ​ർ​ക്കാ​റും പു​തി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച​ത്.

Show Full Article
TAGS:water resource department finance department withheld Government of Kerala Conflicts 
News Summary - 770 crores withheld; Water Resources Department expresses anger over Finance Department's stance
Next Story