Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആൾക്കൂട്ടം...

ആൾക്കൂട്ടം നോക്കിനിൽക്കെ പട്ടാപ്പകൽ അരുംകൊല; പതിവ് രാഷ്ട്രീയ കൊലകളിൽനിന്ന് വ്യത്യസ്തം, നിർണായകമായത് സക്കരിയയുടെ മൊഴി

text_fields
bookmark_border
https://www.madhyamam.com/tags/ariyil-shukkoor
cancel
camera_alt

അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​​ക്കേ​സി​ൽ കോ​ട​തി വി​ധി കേ​ൾ​ക്കാ​നായി എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതിക്ക് പുറത്ത് തടിച്ചുകൂടിയവരും മാധ്യമങ്ങളും  

ക​​ണ്ണൂ​​ർ: ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചും ബോം​ബെ​റി​ഞ്ഞും പി​ന്നെ, ആ​ഞ്ഞു​വെ​ട്ടി​യു​മു​ള്ള പ​തി​വ് രാ​ഷ്ട്രീ​യ കൊ​ല​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി​രു​ന്നു അ​രി​യി​ൽ ഷു​ക്കൂ​റി​ന്റേ​ത്.

കൊ​ല ചെ​യ്യേ​ണ്ട​യാ​ളെ പി​ടി​ച്ചു​കൊ​ണ്ടു​പോ​യി വ​യ​ലി​ൽ നി​ർ​ത്തി ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ​യാ​യി​രു​ന്നു ആ​ദ്യം. ‘പ്ര​തി’​യെ​ന്ന് ഉ​റ​പ്പി​ക്കാ​ൻ​ ഫോ​ട്ടേ​യെ​ടു​ത്ത് ബ​ന്ധ​​പ്പെ​ട്ട​വ​ർ​ക്ക് അ​യ​​ക്കു​ന്നു. തു​ട​ർ​ന്ന് ക്രൂ​ര​മാ​യി കൊ​ല്ലു​ന്നു. ആ​ൾ​ക്കൂ​ട്ടം നോ​ക്കി​നി​ൽ​ക്കെ പ​ട്ടാ​പ്പ​ക​ൽ ക്രൂ​ര​മാ​യി ന​ട​പ്പാ​ക്കി​യ വ​ധ​മാ​ണി​ത്.

2012 ഫെ​​ബ്രു​​വ​​രി 20ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നോ​​ടെ​​യാ​ണ് ക​​ണ്ണ​​പു​​രം കീ​​ഴ​​റ വ​ള്ളു​വ​ൻ ക​ട​വ്‌ ചു​ള്ളി​യോ​ട് വ​യ​ലി​ൽ ഷു​​ക്കൂ​​ർ കൊ​​ല്ല​​പ്പെ​ട്ട​ത്. അ​ന്ന​ത്തെ സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി പി. ​​ജ​​യ​​രാ​​ജ​​നും ക​ല്യാ​ശ്ശേ​രി എം.​എ​ൽ.​എ ടി.​​വി. രാ​​ജേ​​ഷും സ​​ഞ്ച​​രി​​ച്ച വാ​​ഹ​​നം ത​​ളി​​പ്പ​​റ​​മ്പ് അ​​രി​​ണ്‍ലി​​ൽ ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ട് ഏ​​താ​​നും മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ലാ​​യി​​രു​​ന്നു കൊ​​ല​​പാ​​ത​​കം.

സം​​ഭ​​വ​​ദി​​വ​​സം ക്രി​​ക്ക​​റ്റ് ക​​ളി​​ക്കി​​ടെ പ​​രി​​ക്കേ​​റ്റ ഒ​​രാ​​ളു​​മാ​​യി ചെ​​റു​​കു​​ന്നി​​ലെ ആ​​ശു​​പ​​ത്രി​​യി​​ലേ​ക്ക് പോ​​വു​​ക​​യാ​​യി​​രു​​ന്നു ഷു​​ക്കൂ​​ർ അ​​ട​​ങ്ങു​​ന്ന സം​​ഘം.

ഇ​​വ​​ർ പോ​​കു​​ന്ന​​തു ക​​ണ്ട സി.​​പി.​എം പ്ര​​വ​​ർ​​ത്ത​​ക​​ർ ബ​​ന്ധ​​പ്പെ​​ട്ട​​വ​​ർ​​ക്ക് വി​​വ​​രം കൈ​മാ​റി. മ​ണി​ക്കൂ​റു​ക​ൾ​ക്കം പാ​ർ​ട്ടി പ്ര​​വ​​ർ​​ത്ത​​ക​​ർ ഒ​​ത്തു​​കൂ​​ടി ഇ​വ​രെ പി​ന്തു​ട​ർ​ന്നു. അ​​ക്ര​​മി​​ക​​ളെ ക​​ണ്ട് മു​​ഹ​​മ്മ​​ദ്കു​​ഞ്ഞി എ​​ന്ന​​യാ​​ളു​​ടെ വീ​​ട്ടി​​ൽ ഷു​ക്കൂ​റും കൂ​ടെ​യു​ള്ള​വ​രും അ​​ഭ​​യം​​തേ​​ടി.

വീ​​ടു​വ​​ള​​ഞ്ഞ അ​ക്ര​മി​ക​ൾ ഷു​​ക്കൂ​​റി​​നെ​​യും സു​ഹൃ​ത്ത് സ​ക്ക​രി​യ​യെും പി​ടി​കൂ​ടി തൊ​ട്ട​ടു​ത്തെ വ​യ​ലി​ലേ​ക്ക് ​കൊ​ണ്ടു​പോ​യി. ത​ല​നാ​രി​ഴ​ക്കാ​ണ് സ​ക്ക​രി​യ ര​ക്ഷ​പ്പെ​ട്ട​ത്.

വ​യ​ലി​ലെ ‘വി​ചാ​ര​ണ’​ക്ക് സി.​​പി.​എം പ്രാ​​ദേ​​ശി​​ക നേ​​താ​​ക്ക​​ള​​ട​​ക്കം എ​​ത്തി​​യി​​രു​​ന്നു. ഷു​​ക്കൂ​​ർ സം​​ഭ​​വ​​സ്ഥ​​ല​​ത്തു ര​​ക്തം വാ​​ർ​​ന്നു മ​​രി​​ച്ചു. ഷു​ക്കൂ​റി​നൊ​പ്പം അ​വ​സാ​നം​വ​രെ​യു​ണ്ടാ​യി​രു​ന്ന സ​ക്ക​രി​യ​ക്ക് മാ​ര​ക​മാ​യി വെ​ട്ടേ​റ്റെ​ങ്കി​ലും ര​ക്ഷ​പ്പെ​ട്ടു. പി.​വി. അ​യ്യൂ​ബ്, എം.​കെ. ഹാ​രി​സ്, പി. ​അ​ബ്ദു​ൽ സ​ലാം എ​ന്നി​വ​രും ര​ക്ഷ​പ്പെ​ട്ടു.

ത​ലേ​ന്ന് ലീ​ഗ്-​സി.​പി.​എം സം​ഘ​ർ​ഷം

2012 ഫെ​ബ്രു​വ​രി 19ന് ​വൈ​കി​ട്ട് അ​രി​യി​ൽ പ്ര​ദേ​ശ​ത്ത് മു​സ്‌​ലിം ലീ​ഗ്-​സി.​പി.​എം സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്റെ തു​ട​ർ​ച്ച​യാ​യി ഫെ​ബ്രു​വ​രി 20ന് ​രാ​വി​ലെ 11.30നു​ശേ​ഷം പ്ര​ദേ​ശം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു പി. ​ജ​യ​രാ​ജ​നും ടി.​വി. രാ​ജേ​ഷും.

ഇ​വ​രു​ടെ വാ​ഹ​നം അ​രി​യി​ൽ മു​സ്‌​ലിം ലീ​ഗ് ഓ​ഫീ​സി​ന് സ​മീ​പം ഒ​രു​സം​ഘം ത​ട​ഞ്ഞി​രു​ന്നു. ഇ​തി​ന്റെ പ്ര​തി​കാ​ര​മാ​ണ് ഷു​ക്കൂ​റി​​ന്റെ കൊ​ല​യി​ലേ​ക്ക് ന​യി​ച്ച​ത്.

ഷു​ക്കൂ​റി​നാ​യി കീ​ഴ​റ​യി​ൽ വ​ല​വി​രി​ച്ചു

കോ​താ​യി​യി​ൽ ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ പ​രി​ക്കേ​റ്റ അ​യ്യൂ​ബി​നെ ആ​ശു​പ​ത്രി​യി​ൽ കാ​ണി​ക്കാ​ൻ ഷു​ക്കൂ​റും സു​ഹൃ​ത്തു​ക്ക​ളും വീ​ടി​നു മു​ന്നി​ലെ പു​ഴ​യി​ലൂ​ടെ തോ​ണി​യി​ൽ ചെ​റു​കു​ന്നി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​താ​യി​രു​ന്നു.

കീ​ഴ​റ വ​ള്ളു​വ​ൻ ക​ട​വി​ൽ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ ഇ​വ​രെ പി​ന്തു​ട​ർ​ന്നു. തു​ട​ർ​ന്നാ​ണ് ഷു​ക്കൂ​ർ സ​മീ​പ​ത്തെ മു​ഹ​മ്മ​ദ് കു​ഞ്ഞി​യു​ടെ വീ​ട്ടി​ൽ അ​ഭ​യം തേ​ടി​യ​ത്.

ആ​ശു​പ​ത്രി​യി​ലെ ‘ഗൂ​ഢാ​ലോ​ച​ന’

മു​സ്‍ലിം ലീ​ഗു​കാ​ർ ആ​ക്ര​മി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​ണ് പി. ​ജ​യ​രാ​ജ​നും ടി.​വി. രാ​ജേ​ഷും ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കെ​ത്തി​യ​ത്. ഇ​വ​ർ അ​വി​ടെ ക​ഴി​യു​മ്പോ​ഴാ​ണ് ചു​ള്ളി​യോ​ട് വ​യ​ലി​ൽ ഷു​​ക്കൂ​​ർ കൊ​​ല്ല​​പ്പെ​ട്ട​ത്.

ആ​ശു​പ​ത്രി​യി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​ണ് സി.​ബി.​ഐ കു​റ്റ​പ​ത്രം. ഗൂ​ഢാ​ലോ​ച​ന​ക്ക് തെ​ളി​വും സാ​ക്ഷി​യു​മി​ല്ലാ​ത്ത​തി​നാ​ൽ സി.​ബി.​ഐ കോ​ട​തി ത​ള്ളി. ര​ണ്ടു സാ​ക്ഷി​ക​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​തു​മി​ല്ല.

നി​ർ​ണാ​യ​ക​മാ​യ​ത് സ​ക്ക​രി​യ​യു​ടെ മൊ​ഴി

മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ സ​ക്ക​രി​യ​യെ ക​ണ്ണ​പു​രം പൊ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി ചെ​റു​കു​ന്നി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ​ക്ക​രി​യ ന​ൽ​കി​യ ആ​ദ്യ​മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ണ്ണ​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. വ​ള​പ​ട്ട​ണം സി.​ഐ യു. ​പ്രേ​മ​നാ​യി​രു​ന്നു അ​ന്വേ​ഷ​ണ ചു​മ​ത​ല.

പി. ​ജ​യ​രാ​ജ​നും ടി.​വി. രാ​ജേ​ഷും എം.​വി. ഗോ​വി​ന്ദ​ന്റെ മ​ക​ൻ ശ്യാം​ജി​ത്തും ഉ​ൾ​പ്പെ​ടെ 33 പേ​രെ​യാ​ണ് പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

20-ാം പ്ര​തി സ​രീ​ഷും 31-ാം പ്ര​തി എ.​വി. ബാ​ബു​വും വി​ചാ​ര​ണ​ക്കാ​ല​യ​ള​വി​ൽ മ​രി​ച്ചു. ഇ​തോ​ടെ 31 പ്ര​തി​ക​ളാ​ണ് വി​ചാ​ര​ണ നേ​രി​ട്ട​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Ariyil Shukkoor Murder brutal murder political violence kannur 
Next Story