Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘മദ്യലഹരിയിൽ കണ്ണടച്ച്...

‘മദ്യലഹരിയിൽ കണ്ണടച്ച് പോയി, യാത്രക്കിടയിൽ തുടർച്ചയായി മദ്യപിച്ചു...’; നാട്ടികയിൽ അഞ്ച് പേരുടെ ജീവനെടുത്ത അപകടത്തിൽ കുറ്റം സമ്മതിച്ച് പ്രതികൾ

text_fields
bookmark_border
Nattika Lorry Accident
cancel
camera_alt

1. തൃ​ശൂ​ർ നാ​ട്ടി​കയിൽ അ​പ​ക​ടത്തിനിടയാക്കിയ ലോറി, 2. അ​പ​ക​ടം ന​ട​ന്ന സ്ഥലത്ത് നാ​ടോ​ടി​കു​ടും​ബ​ത്തി​ന്റെ പാത്രങ്ങൾ ചിതറിക്കിടക്കുന്നു, ഇൻസൈറ്റിൽ അ​റ​സ്റ്റി​ലാ​യ ലോ​റി ഡ്രൈ​വ​ർ ജോ​സ്, ​ക്ലീ​ന​ർ അ​ല​ക്സ്

തൃശ്ശൂർ: തൃശ്ശൂർ നാട്ടികയിൽ അഞ്ച് പേരുടെ ജീവനെടുത്ത ലോറി അപകടത്തിൽ കുറ്റം സമ്മതിച്ച് പ്രതികൾ. മദ്യലഹരിയിൽ 20- സെക്കന്റ് കണ്ണടച്ചു പോയെന്ന് ക്ലീനർ അലക്സിന്റെ മൊഴി. വണ്ടി എന്തിലോ തട്ടുന്നെന്ന് തോന്നിയപ്പോൾ വെട്ടിച്ചു. അപ്പോൾ നിലവിളി കേട്ടു. അതോടെ രക്ഷപെടാൻ നോക്കി. യാത്രക്കിടയിൽ ഡ്രൈവറുമൊത്ത് തുടർച്ചയായി മദ്യപിച്ചെന്നും ക്ലീനർ അലക്സിന്‍റെ മൊഴി. കേസിലെ പ്രതികളായ ഡ്രൈവറെയും ക്ലീനറെയും കോടതി റിമാൻഡ് ചെയ്തു. മദ്യലഹരിയിൽ വരുത്തിയ ദുരന്തമെന്നായിരുന്നു റിമാൻഡ് റിപ്പോർട്ട്. മനഃപൂർവ്വമായ നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്റെ രജിസ്ട്രഷനും റദ്ദാക്കിയിരുന്നു.

തിങ്കളാഴ്ച വൈകീട്ട് അഞ്ചിനാണ് ലോറിയില്‍ തടി കയറ്റി പുറപ്പെട്ടത്. മാഹിയിൽ നിന്ന് മദ്യം വാങ്ങി. യാത്രക്കിടയിൽ മദ്യപിച്ചു കൊണ്ടേയിരുന്നു. പൊന്നാനി എത്തിയപ്പോഴേക്കും ഡ്രൈവർ ജോസ് അബോധാവസ്ഥയിലായി. പിന്നീടാണ് ക്ലീനർ വണ്ടിയോടിച്ചത്. ‘ബി​ഗ് ഷോ’ ​ലോ​റി ഡ്രൈ​വ​ർ ക​ണ്ണൂ​ർ ആ​ല​ക്കോ​ട് സ്വ​ദേ​ശി ചാ​മ​ക്കാ​ല​ച്ചി​റ ജോ​സ് (54), ക്ലീ​ന​ർ എ​ഴി​യ​കു​ന്നി​ൽ അ​ല​ക്സ് (33) എ​ന്നി​വ​രെ കസ്റ്റഡിയിൽ വാങ്ങാൻ രണ്ട് ദിവസത്തിനകം കോടതിയിൽ അപേക്ഷ നൽകുമെന്നും പൊലീസ് അറിയിച്ചു.

തൃ​ശൂ​ർ നാ​ട്ടി​ക സെ​ന്റ​റി​ന് സ​മീ​പം ​​​ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ നാ​ലി​നാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ ദു​ര​ന്തം. പാ​ല​ക്കാ​ട് മു​ത​ല​മ​ട ചെ​മ്മ​ണാ​ന്തോ​ട് സ്വ​ദേ​ശി കാ​ളി​യ​പ്പ​ൻ (55), ഭാ​ര്യ നാ​ഗ​മ്മ (45), മ​രു​മ​ക​ൾ രാ​ജേ​ശ്വ​രി (24), ഇ​വ​രു​ടെ മ​ക​ൾ വി​ശ്വ (ഒ​ന്ന്), കാ​ളി​യ​പ്പ​ന്‍റെ ബ​ന്ധു ര​മേ​ഷി​ന്‍റെ മ​ക​ൻ ജീ​വ (നാ​ല്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കാ​ളി​യ​പ്പ​ന്‍റെ മ​ക​നും രാ​ജേ​ശ്വ​രി​യു​ടെ ഭ​ർ​ത്താ​വു​മാ​യ വി​ജ​യ് (25), ജീ​വ​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ ര​മേ​ഷ് (30), ചി​ത്ര (27), ദേ​വേ​ന്ദ്ര​ൻ (35), ഭാ​ര്യ ജാ​ൻ​സി (30), മ​ക​ൾ ശി​വാ​നി​യ (നാ​ല്) എ​ന്നി​വ​രെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ദേ​ശീ​യ​പാ​ത 66 നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ഗ​താ​ഗ​തം നി​രോ​ധി​ച്ച് ഫൈ​ബ​ർ ബാ​രി​ക്കേ​ഡ് വെ​ച്ച ഭാ​ഗ​ത്താ​ണ് ദു​ര​ന്ത​ത്തി​നി​ര​യാ​യ​വ​ർ ഉ​റ​ങ്ങി​യി​രു​ന്ന​ത്. തൃ​പ്ര​യാ​ർ ക്ഷേ​ത്ര​ത്തി​ന് അ​ര കി​ലോ​മീ​റ്റ​ർ മാ​റി​യു​ള്ള ഗ്രൗ​ണ്ടി​ലാ​ണ് സം​ഘം രാ​ത്രി​ക​ളി​ൽ സാ​ധാ​ര​ണ ത​മ്പ​ടി​ച്ചി​രു​ന്ന​ത്. ഏ​കാ​ദ​ശി​യോ​ട​നു​ബ​ന്ധി​ച്ച് ഗ്രൗ​ണ്ടി​ൽ പാ​ർ​ക്കി​ങ് തു​ട​ങ്ങി​യ​തി​നാ​ൽ പൊ​ലീ​സ് ഇ​ട​പെ​ട്ട് ഇ​വി​ടെ​നി​ന്ന് ഒ​ഴി​പ്പി​ച്ച​തോ​ടെ​യാ​ണ് ഇ​വ​ർ ദേ​ശീ​യ​പാ​ത​യോ​ര​ത്തേ​ക്ക് വ​ന്ന​ത്. റോ​ഡ് നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ള്ള പ്ര​ദേ​ശം സു​ര​ക്ഷി​തം എ​ന്നു​ക​രു​തി​യാ​ണ് സം​ഘം ഇ​വി​ടെ കി​ട​ന്ന​ത്. ഇ​വി​ടേ​ക്കാ​ണ് ലോ​റി പാ​ഞ്ഞു​ക​യ​റി​യ​ത്.

Show Full Article
TAGS:Nattika Lorry Accident Crime News 
News Summary - A lorry accident in Thrissur Natika claimed five lives
Next Story