Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുള്ളിക്കാനത്ത്...

പുള്ളിക്കാനത്ത് എറണാകുളം സ്വദേശി കാൽവഴുതി കൊക്കയിൽ വീണു; രക്ഷാപ്രവർത്തനം തുടരുന്നു

text_fields
bookmark_border
പുള്ളിക്കാനത്ത് എറണാകുളം സ്വദേശി കാൽവഴുതി കൊക്കയിൽ വീണു; രക്ഷാപ്രവർത്തനം തുടരുന്നു
cancel

തൊടുപുഴ: പുള്ളിക്കാനത്ത് എറണാകുളം സ്വദേശി കാൽവഴുതി കൊക്കയിൽ വീണു. രാത്രി 8.30ഓടെയാണ് അപകടം. വാഗമൺ പോയി മടങ്ങുകയായിരുന്ന ഇവർ കാർ നിർത്തി ചാത്തൻപാറയിലിറങ്ങുന്നതിനിടെ കാൽവഴുതി കൊക്കയിൽ വീണതാണെന്നാണ് സൂചന.

സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് മൂലമറ്റം, തൊടുപുഴ ഫയര്‍‌സ്റ്റേഷനുകളിൽ നിന്നും ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തുന്നു. കോടമഞ്ഞായതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്.

Show Full Article
TAGS:Idukki News Accident News 
News Summary - A native of Ernakulam slipped and fell into a creek in Pullikanam
Next Story