Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരം...

തിരുവനന്തപുരം വള്ളക്കടവ് സ്വദേശി പമ്പാ നദിയിൽ മുങ്ങി മരിച്ചു

text_fields
bookmark_border
shinu vallakadavu
cancel
camera_alt

ഷൈനു

Listen to this Article

റാന്നി: തിരുവനന്തപുരം വള്ളക്കടവ് സ്വദേശി റാന്നി പമ്പാ നദിയിൽ മുങ്ങി മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി ഷൈനു (47) ആണ് മരണപ്പെട്ടത്. രാവിലെ 9 മണിയോടെയാണ് ഷൈനു നദിയിൽ പോയതായി പൊലീസിന് വിവരം ലഭിച്ചത്.

റാന്നി അഗ്നിശമനസേനാംഗങ്ങൾ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തായില്ല. തുടർന്ന് അഗ്നിശമനസേനയിലെ മുങ്ങൽ വിദഗ്ദർ നടത്തിയ തിരച്ചിൽ മൃതദേഹം കണ്ടെടുത്തു.

മരണപ്പെട്ട ഷൈനു റാന്നി പുതുശ്ശേരിമലയിൽ നിന്ന് വിവാഹം കഴിച്ച് താമസിച്ചു വരുകയായിരുന്നു. മിന്നൽ രക്ഷാകവചത്തിന്‍റെ ജോലിക്കാരനാണ്. മക്കൾ: ശ്രിജിത്ത്, സിദ്ധാർഥ് ഹൈസ്കൂൾ വിദ്യാർഥികളാണ്. റാന്നി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Show Full Article
TAGS:Accidents Dead Body Thiruvananthapuram Pampa River Latest News 
News Summary - A native of Vallakadavu, Thiruvananthapuram drowned in the Pampa River
Next Story