Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉപ്പളയിൽ രണ്ടു...

ഉപ്പളയിൽ രണ്ടു വയസുകാരന്‍ കക്കൂസ് കുഴിയില്‍ വീണ് മരിച്ചു

text_fields
bookmark_border
കുട്ടി വീണ കുഴിയുടെ മുകൾ ഭാഗം
cancel
camera_alt

കുട്ടി വീണ കുഴിയുടെ മുകൾ ഭാഗം

മഞ്ചേശ്വരം: കാസർകോട് ഉപ്പളയിൽ രണ്ടു വയസുകാരന്‍ കക്കൂസ് കുഴിയില്‍ വീണ് മരിച്ചു. ഉപ്പള ടൗണിൽ ദേശീയപാതക്ക് സമീപം ഡോക്ടര്‍ ഹോസ്പിറ്റലിന് അടുത്തുള്ള അബ്ദുല്‍ സമദിന്‍റെ മകന്‍ അബ്ദുല്‍ റഹ്‌മാന്‍ സഹദാദ് (രണ്ട്) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു സംഭവം.

വീടിന്‍റെ പിറകു വശത്തുള്ള കക്കൂസ് കുഴിയിലാണ് സഹദാദ് വീണത്. കുഴിയുടെ ഒരു ഭാഗത്ത് സ്ലാബ് അടര്‍ന്ന് വീണിരുന്നു. ഇതിനിടയിലൂടെ നടന്നുപോകുമ്പോഴാണ് കുട്ടി കുഴിയില്‍ വീണത്.

വിവരമറിഞ്ഞ് ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘം ഉടന്‍ തന്നെ സഹദാദിനെ പുറത്തെടുത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു.


Show Full Article
TAGS:death news 
News Summary - A two-year-old boy died after falling into a toilet pit
Next Story