Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Dec 2025 5:36 PM GMT Updated On
date_range 12 Dec 2025 5:36 PM GMTബൈക്കുകൾ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ യുവാവ് ബസ് കയറി മരിച്ചു
text_fieldsListen to this Article
കട്ടപ്പന: കട്ടപ്പന സ്വരാജ് പേരിയോൻ കവലയിൽ ബൈക്കുകൾ കുട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ യുവാവ് ബസ് കയറി മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു.
കോഴിമല കണ്ടത്തിൽ ജിൻസൺ ദാസ് (28) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജെയ്‌സൺ ദാസ് (22,) ഏലപ്പാറ സ്വദേശികളായ സിഖിൽ, എലപ്പാറ പുത്തൻപുരക്കൽ വിഷ്ണുപ്രിയ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കട്ടപ്പന-കുട്ടിക്കാനം സംസ്‌ഥാന പാതയിൽ സ്വരാജ് പേരിയോൻ കവലയിൽ വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം.
ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ജിൻസണും സഹോദരനും സഞ്ചരിച്ച ബൈക്ക് ഏതിരെ വന്ന ബൈക്കിൽ കൂട്ടി ഇടിക്കുകയായിരുന്നു. ജിൻസന്റെ മൃതദേഹം കട്ടപ്പനയിലെ ആശുപത്രി മോർച്ചറിയിൽ. ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
Next Story


