പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ
text_fieldsപ്രതി
ഗോകുൽ
ഓയൂർ: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൽകര മാരായമുട്ടം കാലിവിലാകത്ത് രാഹുൽ ഭവനിൽ ഗോകുലിനെയാണ് (24) പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ടുമാസം മുമ്പ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുടെ മൊബൈൽ നമ്പർ കരസ്ഥമാക്കിയ ഗോകുൽ വാട്ട്സ് ആപ്പിലൂടെ ചാറ്റ് ചെയ്യുന്നതും ഫോൺ വിളിക്കുന്നതും പതിവായി. പെൺകുട്ടിയെ കാണണമെന്ന് ആവശ്യപ്പെടുകയും കഴിഞ്ഞദിവസം രാവിലെ സ്കൂളിന് സമീപത്തെത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
പെൺകുട്ടി സ്കൂളിൽ എത്താത്തതിനെ തുടർന്ന് പൊലീസും നാട്ടുകാരും തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നതിനിടെ വൈകീട്ട് നാലോടെ മടങ്ങിയെത്തി. കുട്ടിയെ ചോദ്യം ചെയ്തതിൽ നിന്നും ഗോകുലിനെക്കുറിച്ച് വിവരങ്ങൾ മനസിലാക്കിയ പൊലീസ് ഇയാളുടെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പ്രതിക്കെതിരെ പോക്സോ കേസെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.