Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബസ് കാത്തുനിൽക്കുമ്പോൾ...

ബസ് കാത്തുനിൽക്കുമ്പോൾ ഇഷ്ടിക തലയിൽ വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

text_fields
bookmark_border
Arya -Death News
cancel

കൊച്ചി: ബസ് കാത്തുനിൽക്കുമ്പോൾ ഇഷ്ടിക തലയിൽ വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വടക്കേക്കര സത്താർ ഐലൻഡ് കൈതത്തറ ശ്യാമോന്‍റെ ഭാര്യ ആര്യ (34) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ട് മുനമ്പം മാണി ബസാറിൽ വച്ചാണ് അപകടം സംഭവിച്ചത്. മകൾ ശിവാത്മികക്കൊപ്പം (ആറ് വയസ്) ബസ് കാത്തു നിൽക്കുമ്പോൾ സമീപത്ത് നിർമാണത്തിലിരുന്ന മൂന്നുനില കെട്ടിടത്തിന്റെ മുകളിൽ നിന്നും സിമന്‍റ് ഇഷ്ടിക ആര്യയുടെ തലയിൽ വീഴുകയായിരുന്നു.

കെട്ടിടനിർമാണം നടക്കുന്ന ഭാഗം മൂടാൻ ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് ഷീറ്റ് പറന്നു പോകാതിരിക്കാൻ ഉപയോഗിച്ചിരുന്ന സിമന്‍റ് ഇഷ്ടികയാണ് താഴേക്കു വീണതെന്നാണ് വിവരം. ഗുരുതരാവസ്ഥയിലായ ആര്യയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു.

നിസാര പരിക്കേറ്റ ശിവാത്മികക്ക് കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയിരുന്നു.

Show Full Article
TAGS:young woman Accident News 
News Summary - A young woman who was undergoing treatment died after falling on her head with a brick
Next Story