അന്ധനായ യുവാവിനെയും മാതാവിനെയും ആക്രമിച്ച കേസിൽ പ്രതി പിടിയിൽ
text_fieldsഷമീർ
പാരിപ്പള്ളി: മുൻവിരോധം കാരണം അന്ധനായ യുവാവിനെയും മാതാവിനെയും മർദിക്കുകയും അപമാനിക്കുകയും ചെയ്ത പ്രതി പൊലീസിന്റെ പിടിയിലായി. പാരിപ്പള്ളി ശ്രീരാമപുരം രാജീവ്ഗാന്ധി കോളനിയിൽ ഷമീർ മൻസിലിൽ ഷമീർ (44) ആണ് പാരിപ്പള്ളി പൊലീസിന്റെ പിടിയിലായത്. യുവാവിന്റെ മാതാവിനെ ഇയാൾ പതിവായി ഉപദ്രവിക്കുന്ന വിവരം പൊലീസിൽ അറിയിച്ചതിലുള്ള വിരോധത്തിലായിരുന്നത്രെ ആക്രമണം. ശനിയാഴ്ച രാത്രി ഏഴോടെയാണ് ഇയാൾ വീട്ടിൽ അതിക്രമിച്ചത്.
യുവാവിനെ ആക്രമിക്കുന്നതുകണ്ട് തടയാൻ ശ്രമിച്ച മാതാവിനെയും ഇയാൾ മർദിച്ച് പരിക്കേൽപിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തു. പാരിപ്പള്ളി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
പാരിപ്പള്ളി ഇൻസ്പെക്ടർ കണ്ണന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുബ്രഹ്മണ്യൻ പോറ്റി, ജയപ്രകാശ്, എ.എസ്.ഐമാരായ ജയൻ, അനീഷ്, എസ്.സി.പി.ഒ സബിത്ത്, സി.പി.ഒ പ്രബോധ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.