Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫിസിയോ, ഒക്കുപേഷനൽ...

ഫിസിയോ, ഒക്കുപേഷനൽ തെറാപ്പിസ്റ്റുകൾ ‘ഡോക്ടർ’ ചേർക്കുന്നത് നിയമപരമല്ല -ഹൈകോടതി

text_fields
bookmark_border
Kerala High Court
cancel
camera_alt

ഹൈകോടതി

Listen to this Article

കൊച്ചി: അംഗീകൃത മെഡിക്കൽ ബിരുദധാരിയല്ലാത്ത ഫിസിയോ, ഒക്കുപേഷനൽ തെറാപ്പിസ്റ്റുകൾ പേരിന് മുന്നിൽ ‘ഡോക്ടർ’ ചേർക്കുന്നത് പ്രഥമദൃഷ്ട്യാ നിയമപരമല്ലെന്ന് ഹൈകോടതി. ഇവർ അനാവശ്യമായി ‘ഡോക്ടർ’ എന്ന വാക്ക്​ ഉപയോഗിക്കുന്നില്ലെന്ന് അധികൃതർ ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് വി.ജി. അരുൺ നിർദേശിച്ചു.

നാഷനൽ മെഡിക്കൽ കമീഷനടക്കം എതിർകക്ഷികൾക്ക്​ നോട്ടീസ്​ ഉത്തരവായ കോടതി ഹരജി വീണ്ടും ഡിസംബർ ഒന്നിന് പരിഗണിക്കാൻ മാറ്റി.

തെറാപ്പിസ്റ്റുകൾ ‘ഡോക്ടർ’ എന്ന് ചേർക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സ്പെഷലിസ്റ്റ് മെഡിക്കൽ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ്​​ റിഹാബിലിറ്റേഷൻ നൽകിയ ഹരജിയാണ്​ കോടതിയുടെ പരിഗണനയിലുള്ളത്​.

Show Full Article
TAGS:doctor physiotherapist Occupational Therapist 
News Summary - Adding doctor to physio and occupational therapists titles is not legal - High Court
Next Story