എ.ഐ.സി.എൽ പുതിയ സംരംഭത്തിന് തുടക്കം കുറിക്കും -ടി. ആരിഫലി
text_fieldsകോഴിക്കോട്: ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ്സ് ആൻഡ് ക്രെഡിറ്റ്സ് ലിമിറ്റഡ് (എ.ഐ.സി.എൽ) ബദൽ സാമ്പത്തിക വ്യവസ്ഥയിൽ ഊന്നിയ പുതിയ സംരംഭമായ മെസനൈൻ ബിസിനസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന് തുടക്കം കുറിക്കുമെന്ന് ചെയർമാൻ ടി. ആരിഫലി പറഞ്ഞു. എ.ഐ.സി.എൽ രജത ജൂബിലി ജനറൽ മീറ്റിങ് ഹിറാ സെൻററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എ.ഐ.സി.എല്ലിന്റെ പ്രവർത്തനത്തിലെ പ്രധാന ചുവടുവെപ്പായിരിക്കും പുതിയ സംരംഭം. ബദൽ കടപ്പത്രങ്ങളെ അടിസ്ഥാനപ്പെടുത്തിയ ഈ സംരംഭം ആരംഭിക്കുന്നതിലൂടെ സ്ഥാപനത്തെ കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ട് പോകാൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ടി.കെ ഹുസൈൻ അധ്യക്ഷത വഹിച്ചു. നടപ്പ് സാമ്പത്തിക വർഷം മൂന്ന് ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. ഡയറക്ടർ പി.എം സാലിഹ് കമ്പനി റിപ്പോർട്ട് അവതരിപ്പിച്ചു. കമ്പനി ഫിനാൻസ് മാനേജർ എം. ശുഐബ് ഓഡിറ്റ് റിപ്പോർട്ട് വിശദീകരിച്ചു.
കമ്പനിയുടെ പുതിയ സംരംഭം ബിസിനസ് ഡെവലപ്മെൻറ് മാനേജർ ഷബീൻ അബ്ദുറഹ്മാൻ വിശദീകരിച്ചു. ഡയറക്ടർ അബ്ദുൽ മജീദ്, ഫൈനാൻസ് കൺസൾട്ടന്റ് ഹബീബ് റഹ്മാൻ എന്നിവർ സംസാരിച്ചു. മാനേജിങ് ഡയറക്ടർ ഡോ. പി.സി അൻവർ സ്വാഗതവും ഡയറക്ടർ പി.എൻ അലി നന്ദിയും പറഞ്ഞു. ഇബ്രാഹിം മാസ്റ്റർ പ്രാർത്ഥന നിർവഹിച്ചു.