Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.കെ. ആന്‍റണിയുടെ...

എ.കെ. ആന്‍റണിയുടെ സഹോദരൻ എ.കെ. ജോൺ നിര്യാതനായി

text_fields
bookmark_border
AK John
cancel

ചേർത്തല: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ.കെ. ആന്‍റണിയുടെ സഹോദരൻ എ.കെ. ജോൺ (75) നിര്യാതനായി. ഹൈകോടതി പ്ലീഡർ, കെ.എസ്.എഫ്.ഇ, കാത്തലിക് സിറിയൻ ബാങ്ക് എന്നിവയുടെ സ്റ്റാൻഡിങ് കൗൺസിൽ അംഗം, മുട്ടം സഹകരണ ബാങ്ക് ഭരണസമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

സംസ്കാരം ചൊവ്വാഴ്ച മൂന്ന് മണിക്ക് ചേർത്തല മുട്ടം സെന്‍റ് മേരീസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ജേർളി ജോൺ, മകൻ: ജോസഫ് ജോൺ (യു.കെ), മരുമകൾ: എലിസബത്ത് ജോൺ (യു.കെ).

മറ്റ് സഹോദരങ്ങൾ: എ.കെ. തോമസ് പാല (റിട്ട. സഹകരണ രജിസ്റ്റാർ), മേരിക്കുട്ടി ദേവസ്യ, എ.കെ ജോസ് (റിട്ട. എക്സിക്യൂട്ടീവ് എൻജിനീയർ, മഹാരാഷ്ട്ര ഇലക്ട്രിസിറ്റി ബോർഡ്), പരേതരായ സിസ്റ്റർ ഇൻഫന്‍റ് ട്രീസ, റോസമ്മ കുര്യൻ കോളുതറ, കൊച്ചുറാണി തോമസ്.

Show Full Article
TAGS:AK John A.K. Antony Obituary 
News Summary - A.K. Antony's brother A.K. John passes away
Next Story