Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2026 4:05 PM GMT Updated On
date_range 1 Nov 2026 4:05 PM GMTആലപ്പുഴ ജില്ലയിൽ നാളെ അവധി
text_fieldsആലപ്പുഴ: മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവവും പരുമല പള്ളി പെരുന്നാളും പ്രമാണിച്ച് ആലപ്പുഴ ജില്ലയിൽ നാളെ (തിങ്കളാഴ്ച) പ്രാദേശിക അവധി. ജില്ലയിലെ എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ല കലക്ടർ അറിയിച്ചു.
നവംബർ രണ്ടിനാണ് മണ്ണാറശ്ശാലയിലെ പ്രസിദ്ധമായ ആയില്യം മഹോത്സവവും പരുമല പള്ളി പെരുന്നാളും നടക്കുന്നത്. ഇരു തീർഥാടന കേന്ദ്രങ്ങളിലെയും പ്രധാന ആഘോഷങ്ങളിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി ഭക്തരാണ് എത്തുന്നത്. ഇതു പരിഗണിച്ചാണ് ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, നേരത്തേ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല. പരീക്ഷകൾ നിശ്ചയിച്ച സമയക്രമം അനുസരിച്ച് തന്നെ നടക്കും.
Next Story


