Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമീബിക്...

അമീബിക് മെനിഞ്ചൈറ്റിസ്: 11 വയസുകാരിക്ക് രോഗമുക്തി, കുട്ടി ആശുപത്രിവിട്ടു

text_fields
bookmark_border
Amoebic Meningitis
cancel
Listen to this Article

കോഴിക്കോട്: അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് മാതൃ-ശിശുസംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലിരുന്ന 11കാരി രോഗ മുക്തിനേടി ആശുപത്രിവിട്ടു. മലപ്പുറം ചേളാരി പാടാട്ടാലുങ്ങൽ സ്വദേശിയായ കുട്ടിയാണ് ആശുപത്രി വിട്ടത്.

15 ദിവസത്തെ ഇടവേളകളിൽ നടത്തിയ രണ്ടു പരിശോധകളിൽ സ്രവ പരിശോധന ഫലം നെഗറ്റിവ് ആയതായും കുട്ടി പൂർണ ആരോഗ്യം വീണ്ടെടുത്തതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

നിലവിൽ രോഗം ബാധിച്ച് ഒമ്പതുപേരാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. മാതൃ-ശിശുസംരക്ഷണ കേന്ദ്രത്തിൽ മൂന്നുപേരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ആറു പേരുമാണ് ചികിത്സയിലുള്ളത്.

സ്വകാര്യ ആശുപത്രിയിൽ ഒരാളും ചികിത്സയിലുണ്ട്. കഴിഞ്ഞ ഒരുമാസത്തിനിടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ആറു പേരാണ് മരണത്തിന് കീഴടങ്ങിയത്.

Show Full Article
TAGS:Amoebic meningitis child Latest News disease 
News Summary - Amebic meningitis: 11-year-old girl recovers, child discharged from hospital
Next Story