Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്ഷേത്രത്തിൽ ചവറുകൾ...

ക്ഷേത്രത്തിൽ ചവറുകൾ കത്തിക്കുന്നതിനിടെ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചു

text_fields
bookmark_border
explosive device
cancel
Listen to this Article

കാട്ടാക്കട: ക്ഷേത്രത്തിൽ ശുചീകരണത്തിനിടെ ഉണങ്ങിയ മരക്കൊമ്പുകൾ കൂട്ടിയിട്ട് കത്തിക്കുമ്പോൾ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ക്ഷേത്രക്കമ്മിറ്റി അംഗത്തിന് പൊള്ളലേറ്റു. വ്യാഴാഴ്ച രാവിലെ എട്ടോടെ കള്ളിക്കാട് ഭദ്രകാളി ദേവീക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിലെ വെടിപ്പുരക്ക് സമീപമാണ് പൊട്ടിത്തെറി ഉണ്ടായത്.

പരിക്കേറ്റ കള്ളിക്കാട് സ്വദേശി സുരേഷിനെ (58) യാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിപ്പുരയിൽ നിന്നും മാലിന്യം നീക്കുന്നതിനിടെ ചവറുകളുടെ കൂട്ടത്തിൽപ്പെട്ടു പോയ സ്ഫോടകവസ്തുവാണ് ചവറുകൾ കൂട്ടിയിട്ട് കത്തിച്ചപ്പോൾ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഇതിനടുത്ത് നിന്ന് പരിസരം വൃത്തിയാക്കുന്നതിനിടെയാണ് സുരേഷിന് നെഞ്ചിലാകെ പൊള്ളലേറ്റത്. കൂടുതൽ വിവരങ്ങൾ അന്വേഷത്തിന് ശേഷമേ പറയാനാകൂവെന്ന് പൊലീസ് പറഞ്ഞു. നെയ്യാർഡാം പൊലീസ് സ്ഥലത്തെത്തി തെളിവെടുത്തു.

Show Full Article
TAGS:explosive device Garbage Temple Latest News 
News Summary - An explosive device exploded while burning garbage at a temple
Next Story