അനിൽ നെടുമങ്ങാട്: ജൻമനാടിനോട് എന്നും ചേർന്ന് നിന്ന നടൻ, അവസാന അഭിമുഖം 'മാധ്യമ'ത്തിന്
text_fieldsനെടുമങ്ങാട്: നാടകരംഗത്തും പിന്നീട് അഭ്രപാളികളിലും സജീവമായപ്പോഴും ജനിച്ച മണ്ണിെൻറ രാഷ്ട്രീയവും വികസനവുമെല്ലാം അനിൽ പി.നെടുമങ്ങാടിന് അന്യമായിരുന്നില്ല. അവസരം കിട്ടുേമ്പാഴെല്ലാം നിലപാടുകൾ ഉറക്കെ പ്രഖ്യാപിക്കാനും മടിച്ചിരുന്നില്ല. ഏറ്റവും ഒടുവിലെ അഭിമുഖവും 'മാധ്യമ'ത്തോടായിരുന്നു. അന്ന് പറഞ്ഞത് മുഴുവൻ നാടിനെ കുറിച്ചും.
തദ്ദേശതെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് നെടുമങ്ങാട് ജങ്ഷനിൽ വെച്ചായിരുന്നു അവിചാരിതമായുള്ള കൂടിക്കാഴ്ച. നെടുമങ്ങാട് നഗരസഭയിലെ കൊപ്പം വാർഡിലെ വോട്ടറായ അനിൽ എല്ലാ തെരഞ്ഞെടുപ്പുകളിലും കൃത്യമായി വോട്ടു ചെയ്യാനെത്താറുണ്ട്. പക്ഷേ അതിന് കഴിയില്ലെന്നത് വളരെ വിഷമത്തോടെ അന്ന് പറഞ്ഞിരുന്നു.
പ്രിഥ്വിരാജ് നായകനായി ഷൂട്ടിംഗ് നടക്കുന്ന 'കോൾഡ് കേസ്' സിനിമയിലെ അഭിനയത്തിനു ശേഷം തൊടുപുഴയിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ലൊക്കേഷനിലേക്കു പോകുമെന്നതാണ് വോെട്ടടുപ്പ് ദിവസം വന്നെത്താൻ കഴിയാത്തതിന് കാരണമായി പറഞ്ഞത്. വോട്ട് ചെയ്യാനാകാത്തതിെൻറ സങ്കടം ആ വാക്കുകളിൽ നിറഞ്ഞിരുന്നു.
അയ്യപ്പനും കോശിയും സിനിമയിലെ സി.െഎ രതീഷിനെ അവിസ്മരണീയമാക്കിയ, ''കുമ്മാട്ടിയെന്ന് കേട്ടിട്ടുണ്ടോ നീയ്, മുണ്ടൂർ കുമ്മാട്ടി...'' എന്ന തലക്കെട്ടിലാണ് അനിലുമായുള്ള അഭിമുഖം അന്ന് പ്രസിദ്ധീകരിച്ചത്.
തെരഞ്ഞെടുപ്പും വോെട്ടണ്ണിലുമെല്ലാം കഴിഞ്ഞ് നാട് പുതിയ ജനപ്രതിനിധികളെ വരവേൽക്കാനൊരുങ്ങുേമ്പാഴാണ് അനിലിെൻറ വാർത്തയെത്തുന്നത്. ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്കുള്ള ജീവിതയാത്രക്ക് അകാലത്തിൽ തിരശ്ശീല വീഴുേമ്പാൾ നൊമ്പരത്തോടെ നിശ്ചലമാവുകയാണ് ജൻമനാട്.
തൃശൂർ സ്കൂൾ ഒാഫ് ഡ്രാമയിലെ പഠനത്തിനുശേഷം നാടക പ്രവർത്തനങ്ങളും ടി.വി ഷോകളുടെ അവതാരകനുമായി കഴിയവെ 'ഞാൻ സ്റ്റീവ് ലോപ്പസ്' എന്ന ചിത്രത്തിലൂടെയാണ് തിരശീലയിലെത്തിയത്. കമ്മട്ടിപ്പാടം, തസ്കരവീരൻ, തെളിവ്, നീർമാതളം പൂത്തകാലം, ആമി, കിസ്മത്, ജനാധിപൻ, ലെസ്സൻസ്, അയാൾ ശശി, പരോൾ, അയ്യപ്പനും കോശിയും, അയാൾ ഞാനല്ല, ഒരു നക്ഷത്രമുള്ള ആകാശം, ബിരിയാണി, പാപം ചെയ്യാത്തവർ കല്ലെറിയ െട്ട തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. സിനിമാതിരക്കുകൾക്കിടയിലും ജൻമനാടിനോട് ഹൃദയബന്ധം സൂക്ഷിക്കാൻ അദ്ദേഹം മറന്നിരുന്നില്ല.
നെടുമങ്ങാട് നഗരസഭയുടെ പ്രഥമ കൗൺസിലിൽ അംഗമായിരുന്നു പിതാവ് പരേതനായ പീതാംബരൻ നായർ. രണ്ടുതവണ കൗൺസിലറായ പിതാംബരൻ നായർക്കുശേഷവും അനിലിെൻറ കുടുംബത്തിൽ നിന്നും ആരെങ്കിലും ഒരാൾ കൗൺസിലിലെത്താത്ത തെരഞ്ഞെടുപ്പുകളില്ല. അനിലിെൻറ കുഞ്ഞമ്മയും അനുജനും ബന്ധുക്കളുമൊക്കെ മാറി മാറി വന്ന കൗൺസിലുകളിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. പിതാവിേൻറതുൾപ്പെടെയുള്ള തെരഞ്ഞെടുപ്പുകളിൽ അനിൽ പ്രവർത്തിച്ചിട്ടുണ്ട്.