Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇല്ലാക്കഥ പറഞ്ഞ ലീഗും...

ഇല്ലാക്കഥ പറഞ്ഞ ലീഗും കോൺഗ്രസും മാപ്പ് പറയണമെന്ന് പി. ജയരാജൻ; ഗൂഢാലോചനാ സിദ്ധാന്തം ന്യൂനപക്ഷങ്ങളെ സി.പി.എമ്മിൽനിന്ന് അകറ്റാനെന്ന് ടിവി രാജേഷ്

text_fields
bookmark_border
https://www.madhyamam.com/tags/ariyil-shukkoor
cancel
camera_alt

പി. ജ​യ​രാ​ജ​ൻ, അ​രി​യി​ൽ ഷു​ക്കൂ​ർ, ടിവി രാജേഷ്

കൊ​ച്ചി: അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സി​ലെ സി.​ബി.​ഐ കോ​ട​തി വി​ധി​യോ​ടെ പൊ​ളി​ഞ്ഞ​ത് മു​സ്‍ലിം ലീ​​ഗും കോ​ൺ​​ഗ്ര​സും ചേ​ർ​ന്ന് ന​ട​ത്തി​യ ​ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്ന് സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​​ഗം പി. ​ജ​യ​രാ​ജ​ൻ.

അ​ന്ന​ത്തെ ഭ​ര​ണ​ക​ക്ഷി​ക്കാ​ർ പൊ​ലീ​സി​നെ പാ​വ​ക​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ബോ​ധ​പൂ​ർ​വം ഇ​റ​ക്കി​യ ഗൂ​ഢാ​ലോ​ച​ന സി​ദ്ധാ​ന്ത​മാ​ണ്‌ പൊ​ളി​ഞ്ഞ​തെ​ന്നും കൊ​ല​പാ​ത​ക​ക്കേ​സി​ൽ കോ​ട​തി വെ​റു​തെ​വി​ട്ട ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് ജ​യ​രാ​ജ​ൻ പ്ര​തി​ക​രി​ച്ചു.

2012 ഫെ​ബ്രു​വ​രി 20നാ​ണ് സം​ഘ​ർ​ഷ​ത്തി​നി​ടെ ഷു​ക്കൂ​ർ കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്ന താ​നും ടി.​വി. രാ​ജേ​ഷും ​ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കെ​ടു​ത്തെ​ന്ന് പ​റ​ഞ്ഞാ​ണ് കേ​സെ​ടു​ത്ത​ത്. ഐ.​പി.​സി 118 വ​കു​പ്പ് രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ൾ​ക്കെ​തി​രെ ആ​ദ്യ​മാ​യി ചു​മ​ത്തി​യ​ത്‌ ഷു​ക്കൂ​ർ കേ​സി​ലാ​ണ്‌.

ക​ള്ള​ത്തെ​ളി​വു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് ഇ​ത് ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​ത്. അ​ന്ന് ഭ​ര​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന യു.​ഡി.​എ​ഫ് സ​ർ​ക്കാ​രും പി​ന്നീ​ട് ബി.​ജെ.​പി​യി​ൽ ചേ​ർ​ന്ന ഐ.​പി.​എ​സ് ഉ​ദ്യോ​​ഗ​സ്ഥ​നും ചേ​ർ​ന്നാ​ണ് 118ാം വ​കു​പ്പ്‌ ചു​മ​ത്തി​യ​ത്.

ഷു​ക്കൂ​റി​നെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി മു​റി​യി​ൽ പ്ര​തി​ക​ൾ നി​ർ​ദേ​ശി​ക്കു​ന്ന​ത് കേ​ട്ടെ​ന്നാ​ണ് ലീ​ഗ് പ്ര​വ​ർ​ത്ത​ക​രാ​യ സാ​ക്ഷി​ക​ൾ പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യ​ത്. ഇ​തി​ന്‍റെ ബ​ല​ത്തി​ലാ​ണ് കു​റ്റ​പ​ത്ര​ത്തി​ൽ 118-ാം വ​കു​പ്പ് ചേ​ർ​ത്ത് പ്ര​തി​ക​ളാ​ക്കി​യ​ത്.

ഇ​തെ​ല്ലാം ഇ​പ്പോ​ൾ പൊ​ളി​ഞ്ഞു. അ​ഞ്ച് സാ​ക്ഷി​ക​ളി​ൽ നാ​ലു​പേ​ർ ഹാ​ജ​രാ​യി. സാ​ക്ഷി​ക​ൾ​ക്ക് വ​രാ​ൻ പ​റ്റി​യി​ല്ലെ​ന്ന് ഒ​രു ലീ​ഗ് മ​ന്ത്രി പ​റ​യു​ന്ന​ത് കേ​ട്ടു.

അ​വ​ർ​ക്ക് ക​ള്ള​സാ​ക്ഷി പ​റ​യാ​ൻ സാ​ധി​ക്കി​ല്ലാ​യി​രു​ന്നു. ഇ​ല്ലാ​ക്ക​ഥ പ​റ​ഞ്ഞു ന​ട​ന്ന ലീ​ഗ്-​കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ജ​ന​ങ്ങ​ളോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ജ​യ​രാ​ജ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് ക​ള്ള​ക്കേ​സു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സി.​പി.​എം നേ​താ​വും മു​ൻ എം.​എ​ൽ.​എ​യു​മാ​യ ടി.​വി. രാ​ജേ​ഷ് പറഞ്ഞു.

കൊ​ല​പാ​ത​ക​ക്കേ​സി​ൽ കോ​ട​തി വെ​റു​തെ​വി​ട്ട ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​സി​ന​പ്പു​റം വ്യാ​പ​ക പ്ര​ചാര​ണം ന​ട​ത്തു​ക​യാ​ണ് എ​തി​രാ​ളി​ക​ൾ ല​ക്ഷ്യ​മി​ട്ട​ത്. ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ സി.​പി.​എ​മ്മി​ൽ​നി​ന്ന് അ​ക​റ്റു​ക​യെ​ന്ന ഗൂ​ഢ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഗൂ​ഢാ​ലോ​ച​ന സി​ദ്ധാ​ന്തം.

അ​തി​നു​ള്ള ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് കോ​ട​തി വി​ധി. ലീ​ഗും കോ​ൺ​ഗ്ര​സും വൃ​ത്തി​ക്കെ​ട്ട രാ​ഷ്ട്രീ​യം ക​ളി​ച്ചു. സാ​ക്ഷി​ക​ളെ ഹാ​ജ​രാ​ക്കാ​ൻ എ​തി​ർ​ഭാ​ഗ​ത്തി​ന് ക​ഴി​ഞ്ഞി​ല്ല. ഹീ​ന​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് ലീ​ഗും കോ​ൺ​ഗ്ര​സും മാ​പ്പ് പ​റ​യ​ണ​മെ​ന്ന് രാ​ജേ​ഷും ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Ariyil Shukkoor Murder P Jayarajan tv rajesh Apology 
Next Story