Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅരിയിൽ ഷുക്കൂർ വധം:...

അരിയിൽ ഷുക്കൂർ വധം: പി. ജയരാജനെയും ടിവി രാജേഷിനെയും വെറുതെവിട്ടു; 13 പ്രതികൾ കുറ്റക്കാർ

text_fields
bookmark_border
P Jayarajan, Ariyil Shukoor
cancel
camera_alt

പി. ജയരാജൻ, അരിയിൽ ഷുക്കൂർ, ടി.വി. രാജേഷ്

കൊച്ചി: എം.എസ്.എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ പരസ്യവിചാരണ നടത്തി ​കൊലപ്പെടുത്തിയ കേസിൽ 32ാം പ്രതിയായ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജന്‍, 33ാം പ്രതി ടി.വി. രാജേഷ്, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകന്‍ ശ്യാംജിത്ത് എന്നിവരെ വെറുതെ വിട്ടു. 13 പ്രതികൾ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. മറ്റുപ്രതികളെ വെറുതെ വിട്ടു. ഒന്നര പതിറ്റാണ്ടോളം നീണ്ട നിയമ യുദ്ധത്തിനൊടുവിലാണ് എറണാകുളത്തെ സി.ബി.ഐ പ്രത്യേക കോടതി വിധി പറഞ്ഞത്.

പി. ജയരാജനും ടി.വി. രാജേഷിനുമെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റങ്ങളാണ് സി.ബി.ഐ ചുമത്തിയത്. കേസിൽനിന്ന് വിചാരണ കൂടാതെ വിടുതൽ നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഇരുവരുടെയും ഹരജി പ്രത്യേക സി.ബി.ഐ കോടതി തള്ളിയിരുന്നു.

2012 ഫെബ്രുവരി 20ന് വൈകീട്ട് മൂന്നോടെയാണ് കണ്ണപുരം കീഴറ വള്ളുവൻകടവിൽ 21കാരനായ യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ കൊല്ലപ്പെടുന്നത്. പി. ജയരാജനും ടി.വി. രാജേഷും സഞ്ചരിച്ച വാഹനം ചിലർ തടഞ്ഞിരുന്നു. ഇതിന് പിന്നാലെ കീഴറ വള്ളുവൻകടവിലൂടെ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ഷുക്കൂറിനെ പിടികൂടി പരസ്യ വിചാരണ ചെയ്ത് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315ാം നമ്പര്‍ മുറിയില്‍ ഇരുനേതാക്കളും ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്. 33 പ്രതികളില്‍ രണ്ടുപേര്‍ മരിച്ചതിനാല്‍ 31 പേരാണ് വിചാരണ നേരിട്ടത്. 2025 മേയ് അഞ്ചിന് തുടങ്ങിയ വിചാരണ 17 മാസം നീണ്ടു. 41 സാക്ഷികളെ വിസ്തരിച്ചു.

81 സാക്ഷികളും 238 രേഖകളും 21 തൊണ്ടികളും ഹാജരാക്കി. കൊല്ലപ്പെടുന്ന സമയത്ത് ഷുക്കൂറിനൊപ്പമുണ്ടായിരുന്ന സുഹൃത്തും ദൃക്സാക്ഷിയുമായ സക്കറിയയാണ് പ്രധാന സാക്ഷി. ആദ്യം ലോക്കൽ പൊലീസാണ് കേസ് അന്വേഷിച്ചത്. ഷുക്കൂറിന്റെ മാതാവ് ആത്തിക്ക ഹൈകോടതിയെ സമീപിച്ചതോടെയാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടത്. 2019 ഫെബ്രുവരിയില്‍ സി.ബി.ഐ കുറ്റപത്രം നല്‍കി.

ഇവർ കുറ്റക്കാർ:

1.കെ.വി സുമേഷ് 41 (കണ്ണപുരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍

കിഴക്കേ വളപ്പില്‍ ഹൗസ് പൂമാലക്കാവ്- ചെറുകുന്ന്

2-അനൂപ് 46 ,കണ്ണ്യാരത്ത് വളപ്പില്‍,എടക്കേപ്പുറം,കണ്ണപുരം

3-പവിത്രന്‍ പോരയില്‍ (61) കണ്ണപുരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍

കുഞ്ഞപ്പ,പോരയില്‍ ഹൗസ്, കീഴറ,കണ്ണപുരം

4-മനോഹരന്‍ പി,വി(49) ഓട്ടോഡ്രൈവര്‍, കുഞ്ഞിരാമന്‍

പാലങ്ങോട്ട് വളപ്പില്‍,വള്ളുവന്‍ കടവ്,കീഴറ

5-മൈന ദിനേശന്‍(53),കണ്ണപുരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍.

കുഞ്ഞിരാമന്‍, നടുവിലെ പുരയില്‍,വള്ളുവന്‍ കടവ്,കീഴറ.

6-ബിജു മോന്‍(46), മോട്ടിവേഷന്‍ സ്പീക്കര്‍,സിഎച്ച് നഗര്‍, മോറാഴ

7-ഇ.പി രാധാകൃഷ്ണന്‍(52)., ചെത്തുതൊഴിലാളി,ഇതിയന്‍പോള ഹൗസ്, വള്ളുവന്‍കടവ്,കീഴറ.

8-ഷിജിന്‍ മോഹന്‍(35),കണ്ണപുരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍,

നടുവിലെപുരയില്‍,വള്ളുവന്‍ കടവ്,കീഴറ.

9-സജിത്ത്-46 എടക്കേപുറം കണ്ണപുരം

10-വി.വി മോഹനന്‍(61) റിട്ട.പ്യൂണ്‍ പാപ്പിനിശ്ശേരി ഹയര്‍സെക്കന്ററി സ്‌കൂള്‍

ബാലന്‍, നടുവിലെ പുരയില്‍, വള്ളുവന്‍കടവ്,കീഴറ

11-പുരുഷോത്തമന്‍ എം.വി(57).കോരന്‍,മേലോത്ത് വളപ്പില്‍, ചേര, കീഴറ.

12, പി.കെ അജിത്ത് കുമാര്‍(58).റിട്ട.ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍.

രവീന്ദ്രന്‍ നമ്പ്യാര്‍,കണ്ടോത്ത് പണ്ണേരി, കീഴറ.

13-പി.പി സുരേശന്‍(54).

പട്ടുവം ഗ്രാമ പഞ്ചായത്ത് അംഗം,നാരായണന്‍.ഇടമുട്ട്,പട്ടുവം.

പ്രതിപ്പട്ടിക:

1.കെ.വി സുമേഷ് 41

ചന്ദ്രന്‍,(കണ്ണപുരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍

കിഴക്കേ വളപ്പില്‍ ഹൗസ് പൂമാലക്കാവ്- ചെറുകുന്ന്

2-ഗണേഷന്‍ പി 49

ബാലന്‍ നായര്‍,പാറയില്‍ ഹൗസ്,ചൈനാക്ലേ റോഡ്

കണ്ണപുരം

3-അനൂപ് 46

ബാലന്‍,കണ്ണ്യാരത്ത് വളപ്പില്‍,എടക്കേപ്പുറം,കണ്ണപുരം

4-വിജേഷ് ബാപ്പുട്ടി 41

കൃഷ്ണന്‍,തയ്യില്‍ ഹൗസ് ചേര,മോറാഴ

5-പ്രകാശന്‍ കെ (46)

ശ്രിധരന്‍, പാപ്പിനിശ്ശേരികാരന്‍,കണ്ണോത്ത് ഹൗസ്

മോറാഴ

6-ഉമേശന്‍ വി.(45)

ഗോപാലന്‍,പട്ടുവം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍

അരീയില്‍,പട്ടുവം

7-പവിത്രന്‍ പോരയില്‍ (61)

കണ്ണപുരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍

കുഞ്ഞപ്പ,പോരയില്‍ ഹൗസ്, കീഴറ,കണ്ണപുരം

8-ലതീഷ് ചാലില്‍ (43)

കള്ള്‌ചെത്ത് തൊഴിലാളി

കുഞ്ഞപ്പ, ചാലില്‍ ഹൗസ്, മുതുവാനി, മോറാഴ.

9-മനോഹരന്‍ പി,വി(49)

ഓട്ടോഡ്രൈവര്‍, കുഞ്ഞിരാമന്‍

പാലങ്ങോട്ട് വളപ്പില്‍,വള്ളുവന്‍ കടവ്,കീഴറ

10-മൈന ദിനേശന്‍(53),കണ്ണപുരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍.

കുഞ്ഞിരാമന്‍, നടുവിലെ പുരയില്‍,വള്ളുവന്‍ കടവ്,കീഴറ.

11-സിഎന്‍ മോഹനന്‍(51)

ജില്ലാ ബാങ്ക് ജീവനക്കാരന്‍,

ഗോവിന്ദന്‍,ചീവന്‍ നെരയോത്ത്, മോറാഴ.

12-ബിജു മോന്‍(46)

വാടിരവി, മോട്ടിവേഷന്‍ സ്പീക്കര്‍,സിഎച്ച് നഗര്‍, മോറാഴ

13-നിഥിന്‍ നാരായണന്‍ (37)

പ്രവാസി,നടുവിലെ പുരയില്‍,വള്ളുവന്‍കടവ്,കീഴറ.

14-ഇ.പി രാധാകൃഷ്ണന്‍(52).

കുഞ്ഞിരാമന്‍, ചെത്തുതൊഴിലാളി,ഇതിയന്‍പോള ഹൗസ്, വള്ളുവന്‍കടവ്,കീഴറ.

15-ഷിജിന്‍ മോഹന്‍(35)

മോഹനന്‍,കണ്ണപുരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍,

നടുവിലെപുരയില്‍,വള്ളുവന്‍ കടവ്,കീഴറ.

16-സജിത്ത്-46

എടക്കേപുറം കണ്ണപുരം

17-സുധാകന്‍ കെ(52)

ക്രഷറി ജീവനക്കാരന്‍,മൂലയില്‍ ഹൗസ്,മോറാഴ.

18-നവീന്‍ നാരായണന്‍ 41

നടുവിലെ പുരയില്‍.വള്ളുവന്‍ കടവ്,കീഴറ

19-ശ്യാംജിത്ത്(42)

സിനിമാ പ്രവര്‍ത്തകന്‍,എം.വി ഗോവിന്ദന്‍(സിപിഎം സംസ്ഥാന സെക്രട്ടറി).

ശ്യാമള നിവാസ്,മൊട്ടമ്മല്‍,മോറാഴ

20- എ സരീഷ് (43),മോറാഴ.

ആത്മഹത്യ ചെയ്തു

21-ഷാജി കെ.വി(47)

കുഞ്ഞിരാമന്‍,കൂലോത്ത് വളപ്പില്‍,വെള്ളിക്കീല്‍.

22-പ്രകാശന്‍ മുതുവാനി(50)

കള്ള് ചെത്ത് തൊഴിലാളി

കാപ്പാടന്‍ കണ്ണന്‍,കാപ്പാടന്‍ ഹൗസ്,മുതുവാനി,മോറാഴ.

23-അജയകുമാര്‍ എന്‍,പി(57),

കുമാരന്‍, ചുമട്ട് തൊഴിലാളി,നടുവിലെ പുരയില്‍

വള്ളുവന്‍കടവ്,കീഴറ

24-രാജിവന്‍(55)

ചെമ്മീന്‍ കൃഷി,അരീയില്‍,പട്ടുവം

25-വി.വി മോഹനന്‍(61) റിട്ട.പ്യൂണ്‍ പാപ്പിനിശ്ശേരി ഹയര്‍സെക്കന്ററി സ്‌കൂള്‍

ബാലന്‍, നടുവിലെ പുരയില്‍, വള്ളുവന്‍കടവ്,കീഴറ

26-പുരുഷോത്തമന്‍ എം.വി(57).കോരന്‍,മേലോത്ത് വളപ്പില്‍,

ചേര, കീഴറ.

27.പി.കെ അജിത്ത് കുമാര്‍(58).റിട്ട.ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍.

രവീന്ദ്രന്‍ നമ്പ്യാര്‍,കണ്ടോത്ത് പണ്ണേരി, കീഴറ.

28-പി.പി സുരേശന്‍(54).

പട്ടുവം ഗ്രാമ പഞ്ചായത്ത് അംഗം,നാരായണന്‍.ഇടമുട്ട്,പട്ടുവം.

29-കെ ബാബു(50)

കുഞ്ഞമ്മ, അരീയില്‍ ധര്‍മ്മക്കിണറിനു സമീപം.അരീയില്‍

30-യു.വി വേണു(61).ഉമ്പ്രിവളപ്പില്‍ മുള്ളൂല്‍,പട്ടുവം

31-എ.വി ബാബു.54 അന്തരിച്ചു തളിപ്പറമ്പ നഗരസഭ മുന്‍സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍

വെള്ളിക്കീല്‍.

32-ടിവി രാജേഷ്- മുന്‍ എം.എല്‍.എ

33- പി.ജയരാജന്

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Ariyil Shukoor P Jayarajan tv rajesh Shukoor Murder Case CPM 
News Summary - Ariyil Shukoor murder: P. Jayarajan and T.V. Rajesh acquitted; 11 accused found guilty
Next Story