മലയോരത്തിന് അഭിമാനമായി അരുൺ
text_fieldsമലയോര മേഖലക്ക് അഭിമാനമായി സിവിൽ സർവിസ് പരീക്ഷയിൽ 561ാമത്തെ റാങ്ക് കരസ്ഥമാക്കി കരുവൻചാൽ സ്വദേശി അരുൺ കെ. പവിത്രൻ (26).
ആലക്കോട് സെൻറ് മേരീസ് കോൺവെൻറ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന് പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസും ഉയർന്ന ഗ്രേഡും കരസ്ഥമാക്കിയിരുന്നു അരുൺ.
തുടർന്ന് കണ്ണൂർ ഗവ. എൻജിനീയറിങ് കോളജിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഒന്നാം ക്ലാസോടെ ജയിച്ചു. പിതാവ് പവിത്രൻ കരുവൻചാൽ മുണ്ടച്ചാലിൽ കഫേ ആൻഡ് കൂൾബാർ നടത്തുകയാണ്.
മാതാവ് രജിന തടിക്കടവ് ഗവ. ഹൈസ്കൂൾ അധ്യാപികയാണ്. സഹോദരൻ അജിത്ത് കൂത്തുപറമ്പ് നിർമലഗിരി കോളജിൽ അവസാന വർഷ ബിരുദ വിദ്യാർഥിയാണ്.