മണ്ഡലപരിചയം- വണ്ടൂർ: വലതുചേർന്ന് ഇടതുമാറാതെ
text_fieldsസാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിെൻറ കനലെരിയുന്ന കിഴക്കന്‍ ഏറനാടിെൻറ അതിര്‍ത്തി മണ്ഡലമായ വണ്ടൂർ യു.ഡി.എഫിന് കൃത്യമായ സ്വാധീനമുള്ള മണ്ഡലമാണ്. പോരൂര്‍, തുവ്വൂര്‍, കരുവാരകുണ്ട്, കാളികാവ്, ചോക്കാട്, മമ്പാട്, തിരുവാലി, വണ്ടൂർ പഞ്ചായത്തുകൾ ഉള്‍പ്പെടുന്നതാണ് വണ്ടൂർ മണ്ഡലം. ഇതില്‍ തിരുവാലിയിലും മമ്പാടും കരുവാരകുണ്ടും ഒഴികെ മുഴുവൻ പഞ്ചായത്തുകളുടെയും ഭരണം യു.ഡി.എഫിനാണ്.
കോണ്‍ഗ്രസ്, ലീഗ് പ്രശ്നം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മിക്കയിടങ്ങളിലും ഉണ്ടായിരുന്നെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നാണ് യു.ഡി.എഫ് നേതൃത്വത്തിെൻറ പ്രതീക്ഷ. കഴിഞ്ഞതവണ എ.പി. അനിൽകുമാറിനെതിരെ മത്സരിച്ച സി.പി.എമ്മിലെ കെ. നിഷാന്ത് എന്ന കണ്ണൻ ഇന്ന് മറുകണ്ടംചാടി യു.ഡി.എഫിെൻറ പഞ്ചായത്ത് അംഗമാണെന്നതാണ് കൗതുകം.
1977ലാണ് മഞ്ചേരിയിൽനിന്ന് വേർപിരിഞ്ഞ് വണ്ടൂർ മണ്ഡലം രൂപവത്കരിക്കുന്നത്. തുടക്കം മുതല്‍ സംവരണ മണ്ഡലമാണ്. 77ല്‍ യു.ഡി.എഫിലെ വെള്ള ഈച്ചരൻ, 82ല്‍ എം.എ. കുട്ടപ്പന്, തുടര്‍ച്ചയായി രണ്ട് തവണയായി പന്തളം സുധാകരന് എന്നിവര്‍ യു.ഡി.എഫില്‍നിന്ന് വിജയിച്ചു. എന്നാല്‍, 1995ല്‍ നാട്ടുകാരനായ എന്‍. കണ്ണനിലൂടെ എല്‍.ഡി.എഫ് മണ്ഡലം തിരിച്ചുപിടിച്ചെങ്കിലും വിജയം നിലനിര്‍ത്താനായില്ല. 2001ല്‍ എ.പി. അനില്‍കുമാര്‍ ജയിച്ചതിന് ശേഷം യു.ഡി.എഫിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
തുര്‍ച്ചയായി നാലുതവണ വിജയിച്ച അനില്‍കുമാര്‍ തന്നെയാണ് ഇത്തവണയും യു.ഡി.എഫിനായി രംഗത്തിറങ്ങുക. വികസന പ്രവര്‍ത്തനങ്ങളിലൂന്നിയാണ് യു.ഡി.എഫ് െതരഞ്ഞെടുപ്പിനെ നേരിടുക. യു.ഡി.എഫിനുള്ളില്‍ ലീഗ്-കോണ്‍ഗ്രസ് തര്‍ക്കം നിലനില്‍ക്കുന്നത് പരമാവധി ഉപയോഗപ്പെടുത്തിയാണ് എല്‍.ഡി.എഫ് പ്രചാരണം കൊഴുപ്പിക്കുക. ആദിവാസി ഗോത്ര സമൂഹങ്ങളും കുടിയേറ്റ കര്‍ഷകരും ഏറെയുള്ള മണ്ഡലത്തില്‍ സജീവ ചര്‍ച്ചയാകുക കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയും വന്യമൃഗ ശല്യവുമെല്ലാമായിരിക്കും.
നിയമസഭ 1977
വി. ഇൗച്ചരൻ (േകാൺ.)- 35,369
കെ. ഗോപാലൻ (ബി.എൽ.ഡി)- 22,079
ഭൂരിപക്ഷം: 13,290
1980
എം.എ. കുട്ടപ്പൻ (കോൺ. -െഎ) -35,187
പി. സുരേഷ് (േകാൺ. -യു)- 29,298
ഭൂരിപക്ഷം: 5,889
1982
പന്തളം സുധാകരൻ (കോൺ.)- 28,637
എൻ. ആനന്ദൻ മാസ്റ്റർ (െഎ.സി.എസ്)- 22,780
ഭൂരിപക്ഷം: 5,857
1987
പന്തളം സുധാകരൻ (കോൺ.)- 49,848
യു. ഉത്തമൻ (സി.പി.എം)- 35,967
ഭൂരിപക്ഷം: 13,881
1991
പന്തളം സുധാകരൻ (കോൺ.)- 53,104
കുന്നത്ത് വേലായുധൻ (സി.പി.എം)- 45,509
ഭൂരിപക്ഷം: 7,595
1996
എൻ. കണ്ണൻ (സി.പി.എം)- 55,399
പന്തളം സുധാകരൻ (കോൺ.)- 51,198
ഭൂരിപക്ഷം: 4,201
2001
എ.പി. അനിൽകുമാർ (കോൺ.)- 80,059
എൻ. കണ്ണൻ (സി.പി.എം)- 51,834
ഭൂരിപക്ഷം: 28,225
2006
എ.പി. അനിൽകുമാർ (കോൺ.)- 84,955
ശങ്കരൻ കൊരമ്പയിൽ (സി.പി.എം)- 67,706
ഭൂരിപക്ഷം: 17,249
2011
എ.പി. അനിൽകുമാർ (കോൺ.)- 77,580
വി. രമേശൻ (സി.പി.എം)- 48,861
ഭൂരിപക്ഷം: 28,719
നിയമസഭ 2016
എ.പി. അനിൽകുമാർ (കോൺ.) - 81,964
കെ. നിഷാന്ത് എന്ന കണ്ണൻ (സി.പി.എം)- 58,100
സുനിത മോഹൻദാസ് (ബി.ജെ.പി) - 9471
കൃഷ്ണൻ കുനിയിൽ (വെൽഫെയർ പാർട്ടി) - 3399
എരഞ്ഞിക്കൽ കൃഷ്ണൻ (എസ്.ഡി.പി.ഐ)- 1178
വേലായുധൻ വെന്നിയൂർ (പി.ഡി.പി) - 920
ഭൂരിപക്ഷം: 23,864
2019 ലോക്സഭ
രാഹുൽ ഗാന്ധി (കോൺ.) -1,11,948
പി.പി. സുനീർ (സി.പി.െഎ) - 42,393
തുഷാർ വെള്ളാപ്പള്ളി (ബി.ഡി.ജെ.എസ്) -8,301
ഭൂരിപക്ഷം: 69,555
2020 തദ്ദേശ തെരഞ്ഞെടുപ്പ്
മമ്പാട് പഞ്ചായത്ത്
എൽ.ഡി.എഫ് - 11
യു.ഡി.എഫ് - എട്ട്
തിരുവാലി പഞ്ചായത്ത്
എൽ.ഡി.എഫ് - എട്ട്
യു.ഡി.എഫ് - എട്ട്
വണ്ടൂർ പഞ്ചായത്ത്
യു.ഡി.എഫ് - 11
എൽ.ഡി.എഫ് - 11
ഒമ്പതാം വാർഡ് യു.ഡി.എഫ് അംഗം സി.കെ. മുബാറക്ക് മരിച്ചതിനാൽ ഉപതെരഞ്ഞെടുപ്പ് നടക്കും.
പോരൂർ പഞ്ചായത്ത്
യു.ഡി.എഫ് - 14
എൽ.ഡി.എഫ് - മൂന്ന്
കാളികാവ് പഞ്ചായത്ത്
യു.ഡി.എഫ് - 12
എൽ.ഡി.എഫ് - ഏഴ്
ചോക്കാട് പഞ്ചായത്ത്
യു.ഡി.എഫ് - 10
എൽ.ഡി.എഫ് - ആറ്
എസ്.ഡി.പി.ഐ- ഒന്ന്
കോൺ. വിമതൻ - ഒന്ന്
കരുവാരകുണ്ട് പഞ്ചായത്ത്
എൽ.ഡി.എഫ് - 13
ലീഗ് - ആറ്
കോൺഗ്രസ് - രണ്ട്
തുവ്വൂർ പഞ്ചായത്ത്
യു.ഡി.എഫ് - 17
എൽ.ഡി.എഫ് - 0