മണ്ഡലപരിചയം; മണ്ണാർക്കാടിന്റെ മണ്ണിൽ ആര് വിളവെടുക്കും
text_fieldsഇടതിനും, വലതിനും മാറി മാറി പരിഗണന നൽകുന്ന നിയമസഭ മണ്ഡലമാണ് മണ്ണാർക്കാട്. അട്ടപ്പാടി ആദിവാസി മേഖലയും, മലയോര-കുടിയേറ്റ കാർഷിക മേഖലയുമെല്ലാം ഉൾപ്പെടുന്ന 1209 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന മണ്ഡലത്തിൽ മണ്ണാർക്കാട് നഗരസഭയുൾെപ്പടെ എട്ട് തദ്ദേശ സ്ഥാപനങ്ങളാണുള്ളത്.
ബ്ലോക്ക് പഞ്ചായത്തുകളിൽ അട്ടപ്പാടി പൂർണമായും മണ്ണാർക്കാട് ബ്ലോക്കിെൻറ പകുതിയും ഉൾപ്പെടുന്നു. ഇതിൽ മണ്ണാർക്കാട് നഗരസഭയും, അലനല്ലൂർ, കോട്ടോപ്പാടം, കുമരംപുത്തൂർ ഗ്രാമപഞ്ചായത്തുകളും മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തും യു.ഡി.എഫ് ഭരിക്കുന്നു. അഗളി, പുതൂർ, ഷോളയൂർ, തെങ്കര ഗ്രാമപഞ്ചായത്തുകളും, അട്ടപ്പാടി ബ്ലോക്കും എൽ.ഡി.എഫും ഭരിക്കുന്നു.
മണ്ഡലത്തിലെ മൂന്ന് ജില്ല പഞ്ചായത്ത് ഡിവിഷനുകളിൽ അലനല്ലൂർ, തെങ്കര എന്നിവ യു.ഡി.എഫും, അട്ടപ്പാടി ഇടതുമുന്നണിയുമാണ് നേടിയത്. ചരിത്രം നോക്കിയാൽ 1957 മുതൽ മുതൽ 1980വരെ നടന്ന തെരഞ്ഞെടുപ്പുകളിൽ 1965ലെ ഇടക്കാല തെരഞ്ഞെടുപ്പിലുൾപ്പെടെ ഇടതുമുന്നണിയെ വരിച്ച മണ്ഡലം ഈ കാലയളവിൽ നടന്ന ആറ് തെരഞ്ഞെടുപ്പുകളിൽ മൂന്നുതവണ സി.പി.െഎയും, രണ്ട് തവണ സി.പി.എമ്മും, ഒരു തവണ കെ.എസ്.പിയും വിജയിച്ചു. 1957ൽ സി.പി.ഐയുടെ കെ. കൃഷ്ണ മേനോനും 1960ൽ കൊങ്ങശ്ശേരി കൃഷ്ണനും 1965ൽ സി.പി.എമ്മിലെ പി.എ. ശങ്കരനും 1967ൽ ഇ.കെ. ഇമ്പിച്ചിബാവയും 1970ൽ കെ.എസ്.പിയുടെ ജോൺ മാഞ്ഞൂരാനും 1977ൽ സി.പി.ഐയുടെ എ.എൻ. യൂസഫുമാണ് വിജയിച്ചത്.
1980ലെ തെരഞ്ഞെടുപ്പിലാണ് യു.ഡി.എഫിൽ മുസ്ലിംലീഗ് മണ്ഡലത്തിൽ മത്സരിക്കാനെത്തിയത്. ഇതോടെ മണ്ഡലം വലത്തോട്ട് ചായാൻ തുടങ്ങി. തുടർന്ന് നടന്ന തെരഞ്ഞെടുപ്പുകളിൽ മണ്ഡലം ഇരുകൂട്ടരെയും മാറി മാറി വരിച്ചു. 1980 മുതൽ 2016 വരെയുള്ള കാലയളവിലെ ഒമ്പത് തെരഞ്ഞെടുപ്പുകളിൽ ആറ് തവണ മുസ്ലിം ലീഗും, മൂന്ന് തവണ സി.പി.െഎയും വിജയിച്ചു. 1980ൽ വിജയിച്ചത് മുസ്ലിം ലീഗിലെ എ.പി. ഹംസ. രണ്ടു വർഷം കഴിഞ്ഞ് 1982ൽ പി. കുമാരനിലൂടെ സി.പി.ഐ മണ്ഡലം തിരിച്ചു പിടിച്ചു.
1987ൽ മുസ്ലിം ലീഗ് കല്ലടി മുഹമ്മദിനെ ഇറക്കി മണ്ഡലത്തിൽ വിജയിക്കുകയും, 1991ൽ അദ്ദേഹം വിജയം ആവർത്തിക്കുകയും ചെയ്തു. 1996ൽ യുവനേതാവായ ജോസ് ബേബിയെ രംഗത്തിറക്കി സി.പി.ഐ മണ്ഡലം വീണ്ടും തിരിച്ചു പിടിച്ചു. 2001ൽ നടന്ന തെരഞ്ഞെടുപ്പിൽ കളത്തിൽ അബ്ദുല്ലയിലൂടെ മുസ്ലിം ലീഗ് വിജയിക്കുകയും, 2006ൽ വീണ്ടും ജോസ് ബേബി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
2011ൽ തിരൂരിൽ നിന്നും മണ്ണാർക്കാടെത്തി മത്സരിച്ച അഡ്വ. എൻ. ഷംസുദ്ദീനിലൂടെ മണ്ഡലം മുസ്ലിം ലീഗ് തിരിച്ചുപിടിച്ചു. 2016ൽ മണ്ഡലത്തിലെ ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ചരിത്രത്തിലെ മികച്ച ഭൂരിപക്ഷവുമായി ഷംസുദ്ധീൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭയിൽ മുന്നണികളെ മാറി സ്വീകരിക്കുമ്പോഴും ലോക്സഭ തെരഞ്ഞെടുപ്പുകളിൽ മണ്ണാർക്കാട് മണ്ഡലം എന്നും യു.ഡി.ഫിനൊപ്പം നിന്ന ചരിത്രമാണുള്ളത്.
പാലക്കാട് ലോക്സഭ മണ്ഡലം 2019 ൽ വി.കെ. ശ്രീകണ്ഠനിലൂടെ കോൺഗ്രസ് തിരിച്ചു പിടിക്കുന്നതിന് പ്രധാന കാരണം മണ്ണാർക്കാട് മണ്ഡലത്തിലെ വോട്ട് വിഹിതമായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും മണ്ണാർക്കാട് മാത്രമാണ് ജില്ലയിൽ യു.ഡി.എഫിന് ആശ്വാസ വിജയം നൽകിയത്.
നിയമസഭ ഇതുവരെ
1957
കെ. കൃഷ്ണ മേനോൻ (സി.പി.ഐ) -13,375
കെ.സി. കൊച്ചുണ്ണി നായർ (കോൺഗ്രസ്) -9665
ഭൂരിപക്ഷം -3710
1960
കൊങ്ങശ്ശേരി കൃഷ്ണൻ (സി.പി.ഐ) -25,060
എം.പി. ഗോവിന്ദ മേനോൻ (പി.എസ്.പി) -18,999
ഭൂരിപക്ഷം -6061
1965
പി.എ. ശങ്കരൻ (സി.പി.എം) -16,099
എ. ചന്ദ്രൻ നായർ (കോൺഗ്രസ്) -7503
ഭൂരിപക്ഷം -8596
1967
ഇ.കെ. ഇമ്പിച്ചിബാവ (സി.പി.എം) -20,504
എൻ. ബാലസുബ്രഹ്മണ്യൻ (കോൺഗ്രസ്) -8608
ഭൂരിപക്ഷം -11896
1970
ജോൺ മാഞ്ഞൂരാൻ (കെ.എസ്.പി) -23,633
കൊങ്ങശ്ശേരി കൃഷ്ണൻ (സി.പി.ഐ) -19,802
ഭൂരിപക്ഷം -3831
1977
എ.എൻ. യൂസുഫ് (സി.പി.ഐ) -30,563
സി.എസ്. ഗംഗാധരൻ (സി.പി.എം) -23,854
ഭൂരിപക്ഷം -6709
1980
എ.പി. ഹംസ (മുസ്ലിം ലീഗ്) -30,091
എ.എൻ. യൂസുഫ് (സി.പി.ഐ) -28,703
ഭൂരിപക്ഷം -1388
1982
പി. കുമാരൻ (സി.പി.ഐ) -38,151
എ.പി. ഹംസ (മുസ്ലിം ലീഗ്) -27,665
ഭൂരിപക്ഷം -10,486
1987
കല്ലടി മുഹമ്മദ് (മുസ്ലിം ലീഗ്) -48,450
പി. കുമാരൻ (സി.പി.ഐ) -44,990
ഭൂരിപക്ഷം -3460
1991
കല്ലടി മുഹമ്മദ് (മുസ്ലിം ലീഗ്) -53,854
പി. കുമാരൻ (സി.പി.ഐ) -49,414
ഭൂരിപക്ഷം -4470
1996
ജോസ് ബേബി (സി.പി.ഐ) -57,688
കല്ലടി മുഹമ്മദ് (മുസ്ലിം ലീഗ്) -50,720
ഭൂരിപക്ഷം -6968
2001
കളത്തിൽ അബ്ദുല്ല (മുസ്ലിം ലീഗ്) -67,369
ജോസ് ബേബി (സി.പി.ഐ) -60,744
ഭൂരിപക്ഷം -6625
2006
ജോസ് ബേബി (സി.പി.ഐ) -70,172
കളത്തിൽ അബ്ദുല്ല (മുസ്ലിം ലീഗ്) -62,959
ഭൂരിപക്ഷം 9213
2011
അഡ്വ. എൻ. ഷംസുദ്ദീൻ (മുസ്ലിം ലീഗ്) -60,191
വി. ചാമുണ്ണി (സി.പി.െഎ) -51,921
ഭൂരിപക്ഷം -8270
2016
അഡ്വ. എൻ. ഷംസുദ്ദീൻ (മുസ്ലിം ലീഗ്) -72,886
കെ.പി. സുരേഷ് രാജ് (സി.പി.ഐ) -60,510
ഭൂരിപക്ഷം -12,376
2019 ലോക്സഭ (മണ്ണാർക്കാട് മണ്ഡലം )
വി.കെ. ശ്രീകണ്ഠൻ (യു.ഡി.എഫ്) -78,250
എം.ബി. രാജേഷ് (എൽ.ഡി.എഫ്) -48,625
സി. കൃഷ്ണകുമാർ (ബി.ജെ.പി) -18,560
ഭൂരിപക്ഷം -29,625
തദ്ദേശം
മണ്ണാർക്കാട് നഗരസഭ -യു.ഡി.എഫ്
(കക്ഷിനില: യു.ഡി.എഫ് -14, എൽ.ഡി.എഫ് -12, ബി.ജെ.പി -03)
ഗ്രാമപഞ്ചായത്ത്
അലനല്ലൂർ -യു.ഡി.എഫ്
(കക്ഷിനില: യു.ഡി.എഫ് -13,
എൽ.ഡി.എഫ് -10 )
കോട്ടോപ്പാടം -യു.ഡി.എഫ്
(കക്ഷിനില: യു.ഡി.എഫ് -16,
എൽ.ഡി.എഫ് -06)
കുമരംപുത്തൂർ -യു.ഡി.എഫ്
(കക്ഷിനില: യു.ഡി.എഫ് -11,
എൽ.ഡി.എഫ് -07)
തെങ്കര -എൽ.ഡി.എഫ്
(കക്ഷിനില: എൽ.ഡി.എഫ് -08, യു.ഡി.എഫ് -05, ബി.ജെ.പി -04)
അഗളി -എൽ.ഡി.എഫ്
(കക്ഷിനില: എൽ.ഡി.എഫ് -14 ,യു.ഡി.എഫ് -05, ബി.ജെ.പി 02)
പുതൂർ -എൽ.ഡി.എഫ്
(കക്ഷിനില -എൽ.ഡി.എഫ് 07 ,യു.ഡി.എഫ് 02 ,ബി.ജെ.പി 04)
ഷോളയൂർ -എൽ.ഡി.എഫ്
(കക്ഷിനില: എൽ.ഡി.എഫ് -11, യു.ഡി.എഫ് -03)
ബ്ലോക്ക് പഞ്ചായത്ത്
-മണ്ണാർക്കാട് -യു.ഡി.എഫ്
(കക്ഷിനില -യു.ഡി.എഫ് -12, എൽ.ഡി.എഫ് -05)
അട്ടപ്പാടി -എൽ.ഡി.എഫ്
(കക്ഷിനില -എൽ.ഡി.എഫ് -09, യു.ഡി.എഫ് -03, ബി.ജെ.പി-01)
ജില്ല പഞ്ചായത്ത്
ഡിവിഷൻ
അലനല്ലൂർ -യു.ഡി.എഫ്
തെങ്കര -യു.ഡി.എഫ്
അട്ടപ്പാടി -എൽ.ഡി.എഫ്