Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമസഭാ തെരഞ്ഞെടുപ്പ്...

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് മധ്യത്തോടെ; വോട്ടെടുപ്പ് ഏപ്രിലിൽ

text_fields
bookmark_border
Assembly elections
cancel

ന്യൂഡൽഹി: കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലിൽ നടക്കും. തെരഞ്ഞെടുപ്പ് തീയതി മാർച്ച് മധ്യത്തോടെ പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർ പറഞ്ഞു.

മേയ്, ജൂൺ മാസങ്ങളിലാണ് ഈ നിയമസഭകളുടെ കാലാവധി അവസാനിക്കുന്നത്. മേയ് 23ന് കേരള നിയമസഭയുടെ കാലാവധി തീരും. മേയ് 20ന് അസമിലും ജൂൺ ഏഴിന് പശ്ചിമ ബംഗാളിലും ജൂൺ 10നു തമിഴ്നാട്ടിലും 15നു പുതുച്ചേരിയിലും കാലാവധി തീരും. അതിനു മുമ്പ് പുതിയ നിയമസഭ നിലവിൽ വരേണ്ടതുണ്ട്.

എസ്.ഐ.ആർ പ്രക്രിയ നടക്കുന്ന ഇവിടങ്ങളിൽ അന്തിമ വോട്ടർപട്ടിക പുറത്തിറക്കാനുള്ള നടപടികളായി. തമിഴ്നാട്ടിൽ ചൊവ്വാഴ്ചയും കേരളത്തിൽ ശനിയാഴ്ചയും അന്തിമപട്ടിക പ്രസിദ്ധീകരിക്കും. പുതുച്ചേരിയിൽ അന്തിമപട്ടികയായി. തെരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്താൻ സംസ്ഥാനങ്ങളിൽ പര്യടനം തുടങ്ങിയ കമീഷൻ ഇപ്പോൾ അസമിലാണ്.

Show Full Article
TAGS:Assembly elections Kerala News Latest News 
News Summary - Assembly elections to be announced in mid-March; voting in April
Next Story