Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതിഷേധം...

പ്രതിഷേധം നടക്കുന്നിടത്ത് പടക്കം പൊട്ടിക്കാൻ ശ്രമം; പക്വായി പാലം ഉദ്‌ഘാടനത്തിടെ കൂട്ടത്തല്ല്

text_fields
bookmark_border
പ്രതിഷേധം നടക്കുന്നിടത്ത് പടക്കം പൊട്ടിക്കാൻ ശ്രമം; പക്വായി പാലം ഉദ്‌ഘാടനത്തിടെ കൂട്ടത്തല്ല്
cancel

കോഴിക്കോട്: വാണിമേലിൽ പക്വായി പാലം ഉദ്‌ഘാടനത്തിടെ കൂട്ട തല്ല്. പാലം ഉദ്ഘാടനത്തിനിടെ ഒരു വിഭാഗത്തിന്‍റ പ്രതിഷേധം നടക്കുന്നിടത്ത് പടക്കം പൊട്ടിക്കാനുള്ള ശ്രമമാണ് കൂട്ടത്തല്ലിനിടയാക്കിയത്. പാലത്തിന്റെ ഒരു ഭാഗത്തു അപ്രോച് റോഡ് നിർമാണം പൂർത്തിയാക്കാത്തതിനെതിരെ ഉദ്ഘാടന സമയത്ത് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഉദ്ഘാടനം നടക്കുന്ന സമയത്ത് പ്രതിഷേധ സ്ഥലത്ത് പടക്കം പൊട്ടിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്.

ഇ.കെ വിജയൻ എം.എൽ.എയാണ് പാലം ഉദ്ഘാടനം ചെയ്തത്. വാണിമേൽ പഞ്ചായത്തിന്റെ ഭാഗത്തുള്ള പാലത്തിന്റെ പണി പൂർണമായി കഴിഞ്ഞിരുന്നു. എന്നാൽ നരിപ്പറ്റ പഞ്ചായത്തിലെ അപ്രോച്ച് റോഡിന്റെ പണി പൂർത്തിയാവും മുൻപായിരുന്നു പാലത്തിന്റെ ഉദ്ഘാടനം. ഇതിനെതിരേ നരിപ്പറ്റ ഭാത്തുള്ളവർ മേഖലയിൽ പ്രതിഷേധനം നിലനിന്നിരുന്നു. പ്രതിഷേധക്കൂട്ടായ്മയും ഇവിടെ നടക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് പ്രതിഷേധക്കൂട്ടായ്മ നടക്കുന്ന പരിസരത്ത് പടക്കം പൊട്ടിക്കാൻ നടത്തിയ ശ്രമമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. വാണിമേൽ പഞ്ചായത്തിനേയും നരിപ്പറ്റ പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന പാലമാണ് പക്വായി പാലം. 2018ലെ പ്രളയ സമയത്താണ് ഈ പാലം തകർന്നത്.

Show Full Article
TAGS:Kerala News Kozhikkode News vanimel Bridges 
News Summary - Attempt to burst firecrackers at protest site; Pakwai Bridge inauguration
Next Story