Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2025 1:18 PM GMT Updated On
date_range 2025-11-15T19:05:26+05:30നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; ഉദ്യോഗസ്ഥനെതിരെ കേസ്
text_fieldsListen to this Article
കരുനാഗപ്പള്ളി: പൊലീസ് അസോസിയേഷൻ നേതാവ് സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ചവറ നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരിയാണ് പരാതി നൽകിയത്. അതേ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനും അസോസിയേഷൻ നേതാവുമായ നവാസ് വെള്ളിയാഴ്ച രാത്രി പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി.
സ്റ്റേഷൻ പാറാവ് ഡ്യൂട്ടിയിലായിരുന്ന യുവതി ഡ്യൂട്ടി കഴിഞ്ഞ് ഡ്രസിങ് റൂമിലേക്ക് പോകുന്നതിനിടയിൽ പിന്നാലെ എത്തി കടന്നുപിടിക്കുകയും ലൈംഗിക അതിക്രമത്തിന് ശ്രമിക്കുകയും ചെയ്തതതായും കുതറിമാറി ഓടി വനിത ജീവനക്കാരുടെ മുറിയിൽ കയറി ലോക്ക് ചെയ്തതിനാലാണ് രക്ഷപെട്ടതെന്നും പരാതിയിൽ പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലൈംഗിക അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് നവാസിനെതിരെ കേസെടുത്തു.
Next Story


