Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവധിക്കാൻ ബോധപൂർവ...

വധിക്കാൻ ബോധപൂർവ ശ്രമമുണ്ടായാൽ മാത്രമേ വധശ്രമക്കേസ്​ നിലനിൽക്കൂവെന്ന്​ ഹൈ​കോടതി​

text_fields
bookmark_border
kerala high court
cancel

കൊ​ച്ചി: ​ബോ​ധ​പൂ​ർ​വം കൊ​ല​പാ​ത​കം ന​ട​ത്താ​ൻ ശ്ര​മ​മു​ണ്ടാ​​യെ​ങ്കി​ൽ മാ​ത്ര​മേ പ്ര​തി​ക്കെ​തി​രെ വ​ധ​ശ്ര​മ​ക്കേ്​ നി​ല​നി​ൽ​ക്കൂ​വെ​ന്ന്​ ഹൈ​കോ​ട​തി. വ​ധി​ക്കാ​ൻ ബോ​ധ​പൂ​ർ​വം ശ്ര​മി​​ച്ചെ​​ന്നോ മ​ര​ണം സം​ഭ​വി​ച്ചേ​ക്കാ​മെ​ന്ന ബോ​ധ്യ​ത്തോ​ടെ​ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നോ തെ​ളി​യി​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ വ​ധ​ശ്ര​മ​ക്കേ​സി​ൽ ശി​ക്ഷ ന​ൽ​കാ​നാ​വി​ല്ല. ആ​ക്ര​മ​ണ​ത്തി​ലു​ണ്ടാ​യ മു​റി​വി​ന്‍റെ സ്വ​ഭാ​വ​വും വ​ധ​ശ്ര​മ​ക്കു​റ്റം നി​ർ​ണ​യി​ക്കു​ന്ന​തി​ൽ സു​പ്ര​ധാ​ന​മാ​ണെ​ന്ന്​ ജ​സ്റ്റി​സ്​ എ. ​ബ​ദ​റു​ദ്ദീ​ൻ വ്യ​ക്​​ത​മാ​ക്കി.

ആ​ശു​പ​ത്രി​യി​ൽ സു​ഹൃ​ത്തി​നെ സ​ന്ദ​ർ​ശി​ച്ച് മ​ട​ങ്ങു​ന്ന​യാ​ളെ തി​രൂ​ർ ഗ​വ. ആ​ശു​പ​ത്രി​ക്ക്​ മു​ന്നി​ൽ​വെ​ച്ച്​ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​യ ​കൂ​ട്ടാ​യി കോ​ത​പ്പ​റ​മ്പ്​ മൂ​സാ​ന്‍റെ പു​ര​ക്ക​ൽ മ​നാ​ഫി​നെ​ വ​ധ​ശ്ര​​മ​ക്കു​റ്റ​ത്തി​ന്​ ഏ​ഴ്​ വ​ർ​ഷം ശി​ക്ഷി​ച്ച സെ​ഷ​ൻ​സ്​ കോ​ട​തി ഉ​ത്ത​ര​വ്​ റ​ദ്ദാ​ക്കി​യാ​ണ്​​ കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.2005 മെ​യ്​ 17ന്​ ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ മ​ഞ്ചേ​രി സെ​ഷ​ൻ​സ്​ കോ​ട​തി​യാ​ണ്​ മ​നാ​ഫി​ന്​ ശി​ക്ഷ വി​ധി​ച്ച​ത്. മ​റ്റ്​ നാ​ല്​​ ​പേ​ർ​​ക്കൊ​പ്പം ചേ​ർ​ന്ന്​ വ​ധി​ക്കു​ക​യെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ഒ​രാ​ളെ ആ​ക്ര​മി​ക്കു​ക​യും കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ്​ കേ​സ്. ഇ​യാ​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ട്​ സു​ഹൃ​ത്തു​ക്ക​ളെ ആ​ക്ര​മി​ച്ച​തി​നും കേ​സെ​ടു​ത്തി​രു​ന്നു. വി​ചാ​ര​ണ​യെ തു​ട​ർ​ന്ന്​ വ​ധ​ശ്ര​മം, ത​ട​ഞ്ഞു​വെ​ക്ക​ൽ, ആ​യു​ധം ഉ​പ​യോ​ഗി​ച്ച്​ മു​റി​വേ​ൽ​പ്പി​ക്ക​ൽ, ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക്​ ആ​കെ ഏ​ഴ്​ വ​ർ​ഷം ഒ​ന്നി​ച്ച്​ ശി​ക്ഷ അ​നു​ഭ​വി​ക്കാ​ൻ 2014 സെ​പ്തം​ബ​ർ 25ന്​ ​സെ​ഷ​ൻ​സ്​ കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

പ​രാ​തി​ക്കാ​ര​ന്‍റെ​യും കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​വ​രു​ടേ​യും മൊ​ഴി​ക​ളും ഡോ​ക്ട​ർ ന​ൽ​കി​യ മു​റി​വ്​ സം​ബ​ന്ധി​ച്ച രേ​ഖ​യു​മാ​ണ്​ ശി​ക്ഷ​ക്ക്​ കാ​ര​ണ​മാ​യ​ത്. ഇ​തി​നെ​തി​രെ മ​നാ​ഫ്​ ന​ൽ​കി​യ അ​പ്പീ​ൽ ഹ​ര​ജി​യാ​ണ്​ സിം​ഗി​ൾ​ബെ​ഞ്ച്​ പ​രി​ഗ​ണി​ച്ച​ത്. അ​നാ​വ​ശ്യ​മാ​യി വ​ധ​ശ്ര​മ​ക്കേ​സ്​ ചു​മ​ത്തി​യാ​ണ്​ സെ​ഷ​ൻ​സ്​ കോ​ട​തി ശി​ക്ഷ വി​ധി​ച്ച​തെ​ന്നാ​യി​രു​ന്നു ഹ​ര​ജ​ക്കാ​ര​ന്‍റെ വാ​ദം. മാ​ത്ര​മ​ല്ല, ത​ന്നെ പ​രാ​തി​ക്കാ​ര​ൻ തി​രി​ച്ച​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. വ​ധ​ശ്ര​മ​ക്കേ​സ്​ ഒ​ഴി​വാ​ക്കി​യ​തി​നെ തു​ട​ർ​ന്ന്​ മ​റ്റ്​ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​ല്ലാം ചേ​ർ​ന്ന്​ 41500 രൂ​പ പി​ഴ​യൊ​ടു​ക്കാ​നും അ​ല്ലാ​ത്ത പ​ക്ഷം 23 ആ​ഴ്ച​ത്തെ ത​ട​വ​നു​ഭ​വി​ക്കാ​നും കോ​ട​തി ശി​ക്ഷ വി​ധി​ച്ചു. പി​ഴ സം​ഖ്യ​യി​ൽ 30000 രൂ​പ പ​രാ​തി​ക്കാ​ര​ന്​ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​ക​ണം. ബാ​ക്കി തു​ക സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ലേ​ക്ക്​ അ​ട​ക്ക​ണം. പ്ര​തി​യു​ടെ ശി​ക്ഷ മ​ര​വി​പ്പി​ച്ച ഉ​ത്ത​ര​വും ജാ​മ്യ​വും കോ​ട​തി റ​ദ്ദാ​ക്കി. തു​ട​ർ​ന്ന്​ പ്ര​തി സെ​ഷ​ൻ​സ്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി ഭേ​ദ​ഗ​തി വ​രു​ത്തി​യ ശി​ക്ഷ വി​ധി പ്ര​കാ​രം ന​ട​പ​ടി​ക്ക്​ വി​ധേ​യ​നാ​കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

Show Full Article
TAGS:Murder Case High Cout law and order 
News Summary - Attempt to murder charge stands only if there is a deliberate intent to kill, rules High Court
Next Story