ഒറ്റയ്ക്ക് നടന്നുവരുന്ന സ്ത്രീകൾക്കുനേരെ സ്കൂട്ടറിൽ കറങ്ങി ലൈംഗികാതിക്രമം; ഓട്ടോ ഡ്രൈവർ പിടിയിൽ
text_fieldsഗുരുവായൂർ: പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്കുനേരെ ലൈംഗികാതിക്രമം നടത്തുന്ന ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ചൊവ്വല്ലൂർ കിഴക്കേക്കുളം അബ്ദുൽ വഹാബ് (49) ആണ് പിടിയിലായത്. അൻപതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇയാളെ ഗുരുവായൂർ പൊലീസ് പിടികൂടിയത്.
ചൊവ്വല്ലൂർ, കണ്ടാണശേരി പ്രദേശങ്ങളിൽ ഇയാൾക്കെതിരെ വ്യാപക പരാതിയുണ്ടായിരുന്നു. ഓട്ടോ ഡ്രൈവറായ അബ്ദുൽ വഹാബ് രാത്രി ഹെൽമറ്റ് ധരിച്ച് സ്കൂട്ടറിൽ കറങ്ങും. തുടർന്ന് ഒറ്റ്യ്ക്ക് നടന്നുവരുന്ന സ്ത്രീകൾക്കുനേരെ അതിക്രമം നടത്തുകയായിരുന്നു ചെയ്തിരുന്നത്. വിദ്യാർഥിനികളും ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടക്കുന്ന സ്ത്രീകളുമെല്ലാം അതിക്രമത്തിനിരയായിരുന്നു. പലരും പൊലീസിൽ പരാതിപ്പെട്ടു.
മഫ്തിയിലെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അസി. പൊലീസ് കമ്മിഷണർ സി. പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഗുരുവായൂർ സ്റ്റേഷൻ ഇൻസ്പെക്ടറുടെ ചുമതലയുള്ള ജി. അജയ്കുമാർ, എസ്.ഐമാരായ മഹേഷ്, സുനിൽ, സി.പി.ഒമാരായ ജോസ്പോൾ, ജോമോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ചാവക്കാട് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.


