Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാർഥിനിയെ...

വിദ്യാർഥിനിയെ പീഡിപ്പിച്ച ആയുർവേദ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

നാദാപുരം: ചികിത്സ തേടിയെത്തിയ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആയുർവേദ ആശുപത്രി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നാദാപുരം തൂണേരി ഇഹാബ് ആശുപത്രിയിലെ ജീവനക്കാരനായ മാഹി സ്വദേശി ശ്രാവണ്‍ (25) ആണ് അറസ്റ്റിലായത്. ഇയാൾ തെറാപ്പിസ്റ്റാണെന്ന് ആശുപത്രി അധികൃതർ പറയുന്നു. അതേസമയം, ​ഡോക്ടർ എന്ന പേരിലാണ് പ്രവർത്തിക്കുന്നതെന്നും പറയപ്പെടുന്നു.

പരിശോധനയ്ക്ക് മാതാവിനോടൊപ്പം എത്തിയ സ്‌കൂള്‍ വിദ്യാർഥിനിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇക്കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തു.

Show Full Article
TAGS:POCSO Case Ayurvedic Hospital sexual abuse Malayalam News 
News Summary - Ayurvedic hospital employee arrested for molesting student
Next Story