സ്പോർട്സ് കൗൺസിൽ അവാർഡ് ‘മാധ്യമം’ ഫോട്ടോഗ്രാഫർ ബൈജു കൊടുവള്ളി ഏറ്റുവാങ്ങി
text_fieldsസംസ്ഥാന സ്പോർട്സ് കൗൺസിൽ അവാർഡ് മാധ്യമം സീനിയർ ഫോട്ടോഗ്രാഫർ ബൈജു കൊടുവള്ളിക്ക് മന്ത്രി വി. അബ്ദുറഹിമാൻ സമ്മാനിക്കുന്നു. പി.ആർ. ശ്രീജേഷ്, യു. ഷറഫലി തുടങ്ങിയവർ സമീപം
തിരുവനന്തപുരം: കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്‍റെ 2023-’24 വർഷത്തെ മികച്ച സ്പോർട്സ് ഫോട്ടോഗ്രാഫർക്കുള്ള അവാർഡ് ‘മാധ്യമം’ കൊച്ചി ബ്യൂറോ സീനിയർ ഫോട്ടോഗ്രാഫർ ബൈജു കൊടുവള്ളിക്ക് സമ്മാനിച്ചു.
50,000 രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വി. അബ്ദുറഹിമാനാണ് പുരസ്കാരം സമ്മാനിച്ചത്.
പ്രദീപ് ഗോപാൽ (ദേശാഭിമാനി), മിഥുൻ അനില മിത്രൻ (ദേശാഭിമാനി) അനൂബ് ശ്രീധർ (മനോരമ ന്യൂസ്), റഹ്മാൻ പൂവഞ്ചേരി, സനിൽഷാ (ഏഷ്യാനെറ്റ് ന്യൂസ്), ഡോ. മുഹമ്മദ് അഷ്റഫ്, ജോമിച്ചൻ ജോസ് (മലയാളമനോരമ), ജിബിൻ ചെമ്പോല (മലയാള മനോരമ), ഡോ. അജീഷ് പി.ടി എന്നിവരും വിവധ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.


